ദേശീയം

കുട്ടികളെ ഉപയോഗിച്ച് ബലാത്സംഗ വീഡിയോ ചിത്രീകരിച്ചു; ബിജെപി ക്യമ്പയിന്‍ വിവാദത്തില്‍, അന്വേഷണം

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: കുട്ടികള്‍ ഉള്‍പ്പെട്ട ബലാത്സംഗ രംഗങ്ങളോടുകൂടി ബിജെപി പുറത്തിറക്കിയ തെരഞ്ഞെടുപ്പ് പ്രചാരണ വീഡിയോകള്‍ വിവാദത്തില്‍. സംഭവത്തില്‍ ബംഗാള്‍ ബാലാവകാശ കമ്മീഷന്‍ കൊല്‍ക്കത്ത പൊലീസിനോട് വിശദീകരണം തേടി. വിഷയത്തില്‍ ഡിക്ടടീവ് വിഭാഗത്തിലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സെല്‍ അന്വേഷണം ആരംഭിച്ചു. 

തൃണമൂല്‍ കോണ്‍ഗ്രസിന് എതിരെയുള്ള പ്രചാരണത്തിനായി സാമൂഹ്യ മാധ്യമങ്ങള്‍ വഴി പുറത്തുവിട്ട ഷോര്‍ട്ട് വീഡിയോകളാണ് വിവാദമായിരിക്കുന്നത്. 

ജൂലൈ 9നും 10നുമായാണ് വീഡിയോകള്‍ പുറത്തുവിട്ടത്. സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് എതിരെ വര്‍ദ്ധിച്ചുവരുന്ന അക്രമങ്ങള്‍ക്കെതിരെയുള്ള വീഡിയോ എന്ന തരത്തിലാണ് ഇവ പുറത്തുവിട്ടത്. ബലാത്സംഗ രംഗങ്ങള്‍ ചിത്രീകരിച്ചു പ്രചരിപ്പിച്ചു എന്ന് ഇതിന് പിന്നാലെ ശക്തമായ വിമര്‍ശനമുയര്‍ന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ മുന്നില്‍വെച്ച് അമ്മയെ പീഡിപ്പിക്കുന്നതായാണ് ദൃശ്യങ്ങളിലുള്ളത്. ഇതിനെതിരെയാണ് ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് ചോദിച്ചിരിക്കുന്നത്. 

ഇത്തരം ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിനായി കുട്ടികളെ ഉപയോഗിക്കുന്നത് പോക്‌സോ നിയമപ്രകാരം കേസെടുക്കേണ്ട കുറ്റകൃത്യമാണെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. അതേസമയം വിവാദ വീഡിയോകള്‍ ട്വിറ്ററില്‍ നിന്ന് നീക്കംചെയ്യാന്‍ ബിജെപി തയ്യാറായിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്