ദേശീയം

ഗുജറാത്ത് 70 ശതമാനം, ഉത്തര്‍പ്രദേശ് 64..., 20 സംസ്ഥാനങ്ങളില്‍ കോവിഡ് മുക്തി നിരക്ക് ദേശീയ ശരാശരിയേക്കാള്‍ മുകളില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: 20 സംസ്ഥാനങ്ങളില്‍ കോവിഡ് രോഗമുക്തി നിരക്ക് ദേശീയ ശരാശരിയേക്കാള്‍ മുകളിലെന്ന് കേന്ദ്ര സര്‍ക്കാര്‍. 63 ശതമാനമാണ് ദേശീയ ശരാശരി. ഇതിനേക്കാള്‍ മുകളിലാണ് ഉത്തര്‍പ്രദേശ്, ഗുജറാത്ത് ഉള്‍പ്പെടെ 20 സംസ്ഥാനങ്ങളിലെ കോവിഡ് രോഗമുക്തി നിരക്കെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

പ്രമുഖ സംസ്ഥാനങ്ങളില്‍ രാജസ്ഥാനും മധ്യപ്രദേശുമാണ് ഏറ്റവും മുന്‍പില്‍. 75, 73 ശതമാനം എന്നിങ്ങനെയാണ് ഈ സംസ്ഥാനങ്ങളിലെ കോവിഡ് രോഗമുക്തി നിരക്ക്. കേന്ദ്ര ഭരണപ്രദേശങ്ങളില്‍ ഡല്‍ഹിയുടെ കണക്കാണ് ശ്രദ്ധേയം. കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന ഡല്‍ഹിയില്‍ കോവിഡ് മുക്തി നിരക്ക് 80 ശതമാനമാണ്.

കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന ഉത്തര്‍പ്രദേശ്, ഗുജറാത്ത്, അസം, തമിഴ്‌നാട് സംസ്ഥാനങ്ങളിലും രോഗമുക്തി നിരക്ക് ഉയര്‍ന്ന നിലയിലാണ്. ഇത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതീക്ഷ പകരുന്നതാണ്. ഉത്തര്‍പ്രദേശ് 64 ശതമാനം, ഒഡീഷ 67, അസം 65, ഗുജറാത്ത് 70, തമിഴ്‌നാട് 65 എന്നിങ്ങനെയാണ് ഈ സംസ്ഥാനങ്ങളുടെ കോവിഡ് മുക്തി നിരക്കെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.

മെയ് മാസത്തിന്റെ തുടക്കത്തില്‍ രോഗമുക്തിയുടെ ദേശീയ ശരാശരി 26 ശതമാനമായിരുന്നു. മെയ് അവസാനമായപ്പോള്‍ ഇത് 48 ശതമാനമായി ഉയര്‍ന്നു. ഇപ്പോള്‍ ഇത് 63 ശതമാനമായി ഉയര്‍ന്നു. നിലവില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ 1.8 മടങ്ങാണ്‌ രോഗം ഭേദമായവരുടെ കണക്കുകളെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.

രാജ്യത്തെ കോവിഡ് കേസുകളില്‍ 86 ശതമാനവും ചുരുങ്ങിയത് പത്തു സംസ്ഥാനങ്ങളില്‍ നിന്നാണ്. ഇതില്‍ 50 ശതമാനവും മഹാരാഷ്ട്ര, തമിഴ്‌നാട് സംസ്ഥാനങ്ങളിലാണ്. മറ്റു എട്ടു സംസ്ഥാനങ്ങളിലാണ് അവേശഷിക്കുന്ന 36 ശതമാനമെന്നും ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

എന്താണ് മഹിളാ സമ്മാന്‍ സേവിങ് സര്‍ട്ടിഫിക്കറ്റ്?, അറിയേണ്ടതെല്ലാം

കൊടുംചൂട് തുടരുന്നു, രണ്ടു ജില്ലകളില്‍ ഉഷ്ണ തരംഗ സാധ്യത; യെല്ലോ അലര്‍ട്ട്

എട മോനെ... 'കമ്മിന്‍സ് അണ്ണന്റെ' കരിങ്കാളി റീല്‍സ്! (വീഡിയോ)

സെല്‍ഫിയെടുക്കുമ്പോള്‍ നാണം വരുമെന്ന് രശ്മിക; എന്തൊരു സുന്ദരിയാണെന്ന് ആരാധകര്‍