ദേശീയം

പതിനാലുകാരിയെ ക്ലാസ് മുറിയിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് മാതാപിതാക്കൾ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: പത്താം ക്ലാസ് വിദ്യാർത്ഥിയായ പതിനാലുകാരിയെ സ്കൂളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നോയിഡയിലെ ബോർഡിങ്ങ് സ്കൂളിൽ ആണ് സംഭവം. മരണവിവരം പൊലീസിനെ അറിയിക്കാതെ മൃതദേഹം സംസ്ക്കരിച്ചുവെന്നാരോപിച്ച് പെൺകുട്ടിയുടെ ബന്ധുക്കൾ രംഗത്തെത്തി. കുട്ടിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയതാണെന്നും അനുവാദമില്ലാതെ മൃതദേഹം സംസ്ക്കരിച്ചെന്നും ഇവർ ആരോപിച്ചു.

ഹരിയാനയിലെ മഹേന്ദ്രഗാർഹ് സ്വദേശിയാണ് പെൺകുട്ടി. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ വീട്ടിലായിരുന്ന കുട്ടി ജൂൺ 18നാണ് പിന്നീട് സ്കൂളിലേക്ക് മടങ്ങിയത്. ജൂലൈ 3നാണ് പെൺകുട്ടിയെ ക്ലാസ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ ഒമ്പത് ദിവസത്തിന് ശേഷമാണ് സംഭവം പുറത്തറിയുന്നത്.

ഉടനെ സ്കൂളിലെത്തണമെന്നാവശ്യപ്പെട്ട് ഫോൺ സന്ദേശം ലഭിച്ചതോടെയാണ് ജൂലൈ മൂന്നിന് തങ്ങൾ സ്കൂളിലെത്തിയതെന്ന് പെൺകുട്ടിയുടെ മതാപിതാക്കൾ പറയുന്നു. സ്കൂളിലെത്തിയപ്പോൾ മകളുടെ മൃതദേഹം കാണിച്ചുവെന്നും തങ്ങളുടെ ഫോണുകൾ ബലമായി പിടിച്ചുവാങ്ങുകയും മൃതദേഹം സംസ്കരിക്കാനായി ബലമായി ചില പേപ്പറിൽ ഒപ്പിടുവിച്ചെന്നും ഇവർ ആരോപിച്ചു. സംഭവത്തിൽ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന് കത്തയച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു

കേരളത്തിലും സ്വകാര്യ ട്രെയിന്‍, സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ നാലുമുതല്‍, ആദ്യ ടൂര്‍ പാക്കേജ് ഗോവയിലേക്ക്; പ്രീമിയം സൗകര്യങ്ങള്‍

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി

കെ-ടെറ്റ്: അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി