ദേശീയം

സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷാഫലം ഇന്ന്; പ്രഖ്യാപനം ഉച്ചയ്ക്ക്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്കു 12 മണിക്കാണ് ഫലപ്രഖ്യാപനം. ഔദ്യോഗിക വെബ്‌സൈറ്റായ http://cbseresult.nic.inലൂടെ  പരീക്ഷാഫലം  അറിയാനാകും.

http://cbse.nic.in, http://results.nic.in എന്ന വൈബ്സൈറ്റുകളിലൂടെയും ഫലമറിയാനാകും. രജിസ്റ്റേഡ് മൊബൈൽ നമ്പറിൽ നിന്ന് 77382 99899 എന്ന നമ്പറിലേക്ക് എസ്എംഎസ് അയച്ചാൽ ഫലം മൊബൈലിൽ ലഭിക്കും.  CBSE10 >സ്പേസ്< റോൾ നമ്പർ >സ്പേസ്< അഡ്മിറ്റ് കാർഡ് ഐഡി ആണ് ഫോർമാറ്റ്.

18 ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഇത്തവണ സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ എഴുതിയത്. പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം സിബിഎസ്ഇ തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. 88.78 ശതമാനം വിജയമാണ് ഇത്തവണ ഉണ്ടായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്