ദേശീയം

നിരത്തിവെച്ച 14,000 വിദേശമദ്യക്കുപ്പികള്‍ക്ക് മുകളിലൂടെ റോഡ് റോളര്‍ ഓടിച്ചു ; പൊട്ടിച്ചിതറിയത് 72 ലക്ഷം രൂപയുടെ മദ്യം ( വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ് : ആന്ധ്രപ്രദേശ് പൊലീസ് 72 ലക്ഷം രൂപയുടെ വിദേശമദ്യം നശിപ്പിച്ചു. ലോക്ക്ഡൗണ്‍ സമയത്ത് സംസ്ഥാനത്തേക്ക് അനധികൃതമായി കൊണ്ടുവന്ന വിദേശമദ്യമാണ് ആന്ധ്ര പൊലീസ് റോഡ്‌റോളര്‍ കയറ്റി നശിപ്പിച്ചത്. 

ആന്ധ്രയിലെ കൃഷ്ണ ജില്ലയിലെ മച്ചിലിപട്ടണം നഗരത്തിലെ പൊലീസ് പരേഡ് ഗ്രൗണ്ടില്‍വെച്ചായിരുന്നു നശീകരണ നടപടി.  14,000 ത്തോളം വിദേശമദ്യക്കുപ്പികള്‍ നിരത്തിവെച്ച് അതിന് മുകളിലൂടെയാണ് റോഡ് റോളര്‍ കയറ്റിയിറക്കിയത്. 

3207 ലിറ്ററോളം മദ്യമാണ് നശിപ്പിച്ചത്. ലോക്ക്ഡൗണ്‍ സമയത്ത് ജില്ലയിലെ 10 പൊലീസ് സ്റ്റേഷനുകളിലായി പിടികൂടിയതാണ് ഇത്. അയല്‍ സംസ്ഥാനമായ തെലങ്കാനയില്‍ നിന്നും കടത്തിക്കൊണ്ടുവന്നതാണ് ഇവ. അനധികൃത മദ്യക്കടത്തുമായി ബന്ധപ്പെട്ട് 312 കേസുകള്‍ രജിസ്റ്റര്‍ ചെയതിട്ടുണ്ടെന്ന് കൃഷ്ണ പൊലീസ് സൂപ്രണ്ട് എം രവീന്ദ്രനാഥ ബാബു പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ