ദേശീയം

ബൈക്കില്‍ തൊട്ടതിന് ദലിത് യുവാവിനെ നഗ്നനാക്കി, വടിയും ഷൂവും കൊണ്ട് ക്രൂരമായി മര്‍ദ്ദിച്ചു; ആള്‍ക്കൂട്ട ആക്രമണം

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു:  ഉയര്‍ന്ന ജാതിയില്‍പ്പെട്ടയാളുടെ ബൈക്ക് തൊട്ടതിന്റെ പേരില്‍ ദലിത് യുവാവിന് ആള്‍ക്കൂട്ട മര്‍ദ്ദനം. സംഘം ചേര്‍ന്നുളള ആക്രമണത്തില്‍ നിലത്ത് വീണ യുവാവിനെ വടികളും ഷൂകളും കൊണ്ട് ക്രൂരമായി മര്‍ദ്ദിച്ചതായി പൊലീസ് പറയുന്നു. തന്നെ വിവസ്ത്രനാക്കി അപമാനിച്ചതായും യുവാവിന്റെ പരാതിയില്‍ പറയുന്നു.

കര്‍ണാടകയിലെ വിജയപുരയിലാണ് സംഭവം. അബദ്ധവശാല്‍ ഉയര്‍ന്ന ജാതിയില്‍പ്പെട്ടയാളുടെ ബൈക്കില്‍ തൊട്ടു എന്ന് പറഞ്ഞു ബൈക്ക് ഉടമയും ബന്ധുക്കളും ചേര്‍ന്ന് തന്നെയും തന്റെ കുടുംബത്തെയും ക്രൂരമായി മര്‍ദ്ദിച്ചതായി യുവാവിന്റെ പരാതിയില്‍ പറയുന്നു. 13 പേര്‍ ചേര്‍ന്നാണ് മര്‍ദ്ദിച്ചത്.

പട്ടിക ജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് നേരെയുളള അതിക്രമങ്ങള്‍ തടയല്‍ നിയമമനുസരിച്ച് നടപടി സ്വീകരിച്ചതായി പൊലീസ് അറിയിച്ചു. കോവിഡ് പ്രോട്ടോകോള്‍ നിലനില്‍ക്കുമ്പോഴാണ് കൂട്ടം ചേര്‍ന്നുളള മര്‍ദ്ദനം. ഇതിന്റെ വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

ചില്ലറയെച്ചൊല്ലി തര്‍ക്കം; കണ്ടക്ടര്‍ തള്ളിയിട്ട യാത്രക്കാരന്‍ മരിച്ചു

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

മുസ്ലിം സംവരണം നിലനിര്‍ത്തും; ആന്ധ്രയില്‍ ബിജെപിയെ തള്ളി സഖ്യകക്ഷി

തിരിച്ചു കയറി സ്വര്‍ണ വില, പവന് 560 രൂപ ഉയര്‍ന്നു