ദേശീയം

ഉത്തര്‍പ്രദേശ് ആരോഗ്യമന്ത്രിക്ക് കോവിഡ്; ഐസൊലേഷനില്‍

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ആരോഗ്യമന്ത്രി ജയ് പ്രതാപ് സിങിന് കോവിഡ് സ്ഥിരീകരിച്ചു. വീട്ടിലെ ഐസൊലേഷനില്‍ തുടരുമെന്ന് മന്ത്രി അറിയിച്ചു. ട്രൂനാറ്റ് ടെസ്റ്റിലാണ്‌ മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്.

താന്‍ പൂര്‍ണ ആരോഗ്യവാനാണെന്നും കോവിഡിന്റെ  യാതൊരും ലക്ഷണങ്ങളും അനുഭവപ്പെട്ടിരുന്നില്ലെന്ന് മന്ത്രി പറഞ്ഞു. ഡോക്ടറുടെ നിര്‍ദേപ്രകാരമാണ് പത്തുദിവസം വീട്ടിലെ ഐസൊലേഷനില്‍ തുടരാനുള്ള തീരുമാനമെന്നും മന്ത്രി  കൂട്ടിച്ചേര്‍ത്തു

വ്യാഴാഴ്ച സംസ്ഥാനത്ത് 2,529 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 21,003 പേരാണ് ഇപ്പോള്‍ ചികിത്സയിലുളളത്. ഇതുവരെ 35,803 പേര്‍ കോവിഡ് മുക്തരായി ആശുപത്രി വിട്ടു. മരിച്ചവരുടെ എണ്ണം 1,298 ആണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ