ദേശീയം

ഒന്നിടവിട്ട് സീറ്റുകൾ, ഡിജിറ്റൽ ടിക്കറ്റ് വിതരണം; സിനിമ തിയേറ്ററുകൾ തുറക്കണമെന്ന് ഐബി മന്ത്രാലയം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: സിനിമ തിയേറ്ററുകൾ അടുത്ത മാസം തുറക്കണമെന്ന് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം (ഐബി മന്ത്രാലയം) കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് അഭ്യർഥിച്ചു. വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി അമിത് ഖരെ വിവിധ വ്യവസായ മേഖലയുമായി ബന്ധപ്പെട്ട സംഘടനയുടെ പ്രതിനിധികളുമായി ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അഭ്യർഥന. 

സിഐഐ മീഡിയ കമ്മിറ്റി, സിനിമാ നിർമാതാക്കളുടെ സംഘടന, സിനിമ പ്രദർശകരുടെയും വിതരണക്കാരുടെയും സഘടന പ്രതിനിധികൾ എന്നിവരുമായി നടത്തിയ ചർച്ചയ്ക്കു ശേഷമാണ് ഇത്തരത്തിൽ ഒരു നിർദേശം മുന്നോട്ടു വച്ചത്. രാജ്യത്ത് അൺലോക് പ്രക്രിയ ഘട്ടം ഘട്ടമായി പ്രാബല്യത്തിൽ വരുന്ന സാഹചര്യത്തിൽ ഓഗസ്റ്റിൽ തിയേറ്ററുകൾ തുറക്കാൻ കഴിയുമോ എന്ന് പരിശോധിക്കണമെന്നാണ് ഐബി മന്ത്രാലയം അഭ്യർഥിച്ചത്.

ഒന്നിടവിട്ട നിരകളിൽ ഒന്നിടവിട്ട സീറ്റുകൾ അനുവദിക്കണമെന്നും, ടിക്കറ്റ് വിതരണത്തിന് പരമാവധി ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗിക്കണം, കൃത്യമായ സാമൂഹിക അകലവും പാലിക്കണം, സാനിറ്റൈസറും മാസ്കും നിർബന്ധമാക്കുന്ന നടപടികൾ ഉണ്ടാകണം എന്നീ  ശുപാർശകളും മുന്നോട്ടു വച്ചിട്ടുണ്ട്. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് സാമ്പത്തികമായി ഏറെ നഷ്ടമുണ്ടാകുമെന്നും ചൂണ്ടിക്കാട്ടുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

മുസ്ലിം സംവരണം നിലനിര്‍ത്തും; ആന്ധ്രയില്‍ ബിജെപിയെ തള്ളി സഖ്യകക്ഷി

തിരിച്ചു കയറി സ്വര്‍ണ വില, പവന് 560 രൂപ ഉയര്‍ന്നു

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി