ദേശീയം

ചുറ്റും പ്രളയജലം; 25കാരിക്ക് രക്ഷാ ബോട്ടില്‍ പ്രസവം (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

പ്രളയ കെടുതിയിലാണ് ബിഹാര്‍. പല ജില്ലകളും കനത്ത വെള്ളപ്പൊക്കത്തില്‍ മുങ്ങി. പ്രളയത്തില്‍ ഇതുവരെ ഏഴുപേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. പത്തുലക്ഷം പേരെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്. പ്രളയം ഏറ്റവും തീവ്രവമായി ബാധിച്ച ജില്ലകളില്‍ ഒന്നാണ് ഈസറ്റ് ചംപാരന്‍. രക്ഷാപ്രവര്‍ത്തനത്തിനിടെ യുവതി ബോട്ടില്‍ പ്രസവിച്ച വാര്‍ത്തയാണ് ജില്ലയില്‍ നിന്ന് ഏറ്റവും പുതിയതായി പുറത്തുവരുന്നത്.

25കാരിയാണ് എന്‍ഡിആര്‍ഫിന്റെ രക്ഷാ ബോട്ടില്‍ പ്രസവിച്ചത്. പെണ്‍കുഞ്ഞിനാണ് യുവതി ജന്‍മം നല്‍കിയത്. പിന്നീട് ഇവരെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചു. വിവരം എന്‍ഡിആര്‍എഫ് തന്നെയാണ് പുറത്തുവിട്ടത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്ന് വാര്‍ത്താ ഏജന്‍സിയായ എഎനന്‍ഐ റിപ്പോര്‍ട്ട് ചെയ്തു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു

ദിവസം നിശ്ചിത പാസുകള്‍, ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള ഇ-പാസിന് ക്രമീകരണമായി

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും

'വീടിന് സമാനമായ അന്തരീക്ഷത്തില്‍ പ്രസവം'; വിപിഎസ് ലേക്‌ഷോറില്‍ അത്യാധുനിക ലേബര്‍ സ്യൂട്ടുകള്‍ തുറന്നു