ദേശീയം

ത്രിപുരയില്‍ നാളെ മുതല്‍ വീണ്ടും ലോക്ക്ഡൗണ്‍

സമകാലിക മലയാളം ഡെസ്ക്

അഗര്‍ത്തല: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ത്രിപുരയില്‍ സംസ്ഥാന സര്‍ക്കാര്‍ നാളെ മുതല്‍ വീണ്ടും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. മൂന്ന് ദിവസത്തക്കാണ് സമ്പൂര്‍ണ ലോക്ക്ഡൗണ്‍. 

ജൂലായ് 27ന് പുലര്‍ച്ചെ ആരംഭിക്കുന്ന ലോക്ക്ഡൗണ്‍ 30ന് പുലര്‍ച്ചെ വരെ നീണ്ടുനില്‍ക്കുമെന്ന് മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ 3,787 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 11 പേര്‍ മരിച്ചു. കോവിഡ് വ്യാപനം തടയാന്‍ ലോക്ക്ഡൗണുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

രോഗികളുടെ എണ്ണവും മരണനിരക്കും കുറഞ്ഞ ചില സംസ്ഥാനങ്ങളില്‍ ഒന്നാണ് ത്രിപുരയെന്നും രോഗമുക്തരുടെ എണ്ണം പ്രതീക്ഷ നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സര്‍വെ പ്രവര്‍ത്തനങ്ങളുമായി വീടുകളില്‍ എത്തുന്നവരോടും സഹകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ