ദേശീയം

മഹാരാഷ്ട്രയില്‍ തുടര്‍ച്ചയായ നാലാംദിവസവും ഒന്‍പതിനായിരത്തിന് മുകളില്‍ രോഗികള്‍; ആന്ധ്രയില്‍ 7,627, കര്‍ണാടകയില്‍ ഇന്ന് 5,199പേര്‍ക്ക് കോവിഡ്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് 9,431 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 267 മരണവും റിപ്പോര്‍ട്ട് ചെയ്തു.  സംസ്ഥാനത്ത് ഒന്‍പതിനായിരത്തിന് മുകളില്‍ രോഗികള്‍ എത്തുന്ന തുടര്‍ച്ചയായ നാലാം ദിവസമാണ് ഇന്ന്. 

3,75,799പേര്‍ക്കാണ് ആകെ രോഗം സ്ഥിരീകരിച്ചത്. 1,48,601പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 2,13,328പേര്‍ രോഗമുക്തരായി. 56.74 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്ക്. 

അതേസമയം, കോവിഡ് വ്യാപനം അതിരൂക്ഷമായ മറ്റൊരു സംസ്ഥാനമായ കര്‍ണാടകയില്‍ ഇന്ന് 5,199പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 82 മരണം റിപ്പോര്‍ട്ട് ചെയ്തു. 96,141പേര്‍ക്കാണ് ആകെ രോഗം ബാധിച്ചത്. ഇതില്‍ 58,417പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതില്‍ 1,878പേര്‍ മരിച്ചു. 

7,627പേരാണ് ആന്ധ്രാപ്രദേശില്‍ ഇന്ന് കോവിഡ് ബാധിതരായത്. 3,041പേരാണ് രോഗമുക്തരായത്. 96,298പേരാണ് ആകെ അസുഖ ബാധിതരായത്. 46,301 പേര്‍ രോഗമുക്തരായപ്പോള്‍, 1041പേര്‍ മരണത്തിന് കീഴടങ്ങി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്