ദേശീയം

ഓണ്‍ലൈന്‍ ഗെയിം കളിച്ച് പണം പോയി; വിദ്യാർത്ഥി ജീവനൊടുക്കി

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഓണ്‍ലൈന്‍ ഗെയിമില്‍ പണം നഷ്ടപ്പെട്ടതിന്റെ നിരാശയില്‍ കോളജ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. ചെന്നൈയിലാണ് സംഭവം. നഗരത്തിലെ സ്വകാര്യ കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായ ഡിബി സത്രം നിതിഷ്‌കുമാര്‍ (20) ആണ് ജീവനൊടുക്കിയത്.

കോവിഡ് പശ്ചാത്തലത്തില്‍ കോളജ് അവധിയായതിനാല്‍ ചെന്നൈ അമൈന്തക്കരയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്ക് പോയിരുന്നു. വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ അന്വേഷിച്ചപ്പോഴാണ് കടക്കകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 

ഓണ്‍ലൈന്‍ ഗെയിമുകളില്‍ പണം നഷ്ടപ്പെട്ടുവെന്ന് ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. പണം വീണ്ടെുക്കാമെന്ന ലക്ഷ്യത്തോടെ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ പണമെടുത്തും കളിച്ചു. എന്നാല്‍, അതും നഷ്ടപ്പെട്ടു. അമൈന്തക്കര പൊലീസ് കേസെടുത്തു. മൃതദേഹം കീഴ്പാക്കം ഗവ. ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

അമേഠിയില്‍ കോണ്‍ഗ്രസ് ഓഫീസിനുനേരെ ആക്രമണം; വാഹനങ്ങള്‍ തകര്‍ത്തു

സ്വര്‍ണവില വീണ്ടും കൂടി; 53,000ലേക്ക്

പാലക്കാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

4x400 മീറ്റര്‍ റിലേ: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഒളിംപിക്‌സ് യോഗ്യത നേടി