ദേശീയം

മഹാരാഷ്ട്രയില്‍ ഇന്ന് രോഗ മുക്തി നേടിയത് 8,706 പേര്‍; രോഗ ബാധിതര്‍ 7,924

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണം 7,924. ഇതോടെ സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 3,83,723 ആയി. 

227 പേരാണ് ഇന്ന് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ മൊത്തം മരണം 13,883 ആയി. 

2,21,944 പേര്‍ക്കാണ് ഇതുവരെ രോഗ മുക്തി. 1,47,592 ആണ് ആക്ടീവ് കേസുകള്‍. ഇന്ന് മാത്രം 8,706 പേര്‍ക്ക് രോഗ മുക്തിയുണ്ട്. സംസ്ഥാനത്തെ രോഗ മുക്തി നിരക്ക് 57.84 ശതമാനമായെന്ന് മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

അതിനിടെ രാജ്യത്ത് കോവിഡ് ബാധിതര്‍ ഉയരുമ്പോഴും ആനുപാതികമായി രോഗ മുക്തി നേടുന്നവരുടെ എണ്ണവും ഉയരുന്നത് പ്രതീക്ഷ നല്‍കുന്നു. രാജ്യത്തെ രോഗ മുക്തി നിരക്ക് 64 ശതമാനത്തിലേക്ക് അടുക്കുകയാണ്. കോവിഡ് രോഗ മുക്തി നിരക്ക് 63.92 ശതമാനമെന്ന് കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇന്നലെ ഇത് 63.91 ശതമാനമായിരുന്നു. രോഗമുക്തി നിരക്കില്‍ ഇന്ന് നേരിയ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 31,991 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. നിലവില്‍ കോവിഡ് മുക്തര്‍ ഒന്‍പത് ലക്ഷം കടന്നതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 9,17,567 പേരാണ് ഇതുവരെ രോഗമുക്തി നേടി ആശുപത്രി വിട്ടത്.

നിലവില്‍ രാജ്യത്ത് 4,85,114 പേരാണ് കോവിഡ് ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ചികിത്സയില്‍ കഴിയുന്നവരും രോഗ മുക്തി നേടിയവരും തമ്മിലുളള അന്തരം 4,32,453 ആയി ഉയര്‍ന്നതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു