ദേശീയം

സഭാ സമ്മേളനം വിളിക്കാന്‍ 21 ദിവസത്തെ നോട്ടീസ് വേണം; നിബന്ധനയുമായി ഗവര്‍ണര്‍

സമകാലിക മലയാളം ഡെസ്ക്


ജയ്പുര്‍: രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ, നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കണമെങ്കില്‍ സര്‍ക്കാര്‍ 21 ദിവസത്തെ നോട്ടീസ് നല്‍കണമെന്ന് ഗവര്‍ണര്‍ കല്‍രാജ് മിശ്ര അറിയിച്ചതായി റിപ്പോര്‍ട്ട്. സഭാ സമ്മേളനം വിളിച്ചു ചേര്‍ക്കണമെന്ന് അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി അശോക് ഗെഹലോട്ട് നല്‍കിയ ശുപാര്‍ശ തിരിച്ചയച്ചുകൊണ്ടാണ്, ഗവര്‍ണര്‍ നിബന്ധന മുന്നോട്ടുവച്ചത്.  

മൂന്നു നിബന്ധനകളാണ്, ശുപാര്‍ശ തിരിച്ചയച്ചുകൊണ്ട് ഗവര്‍ണര്‍ മുന്നോട്ടുവച്ചതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. സമ്മേളനം ലൈവായി സംപ്രേഷണം ചെയ്യണമെന്നാണ് രണ്ടാമത്തെ നിബന്ധന. കോവിഡ് വ്യാപനം തടയുന്നതിനു നടപടിയെടുക്കണമെന്നും ഗവര്‍ണര്‍ നിര്‍ദേശിച്ചു.

സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി നല്‍കിയ ശുപാര്‍ശ ഇതു സംബന്ധിച്ച ഫയല്‍ ഗവര്‍ണര്‍ സര്‍ക്കാരിന് തിരിച്ചയച്ചു. കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി നിയമസഭ വിളിച്ചുചേര്‍ക്കണമെന്നാണ് രാജസ്ഥാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. നിയമസഭ ചേരുമ്പോള്‍ വിമത പക്ഷത്തുള്ള സച്ചിന്‍ പൈലറ്റിനെയും എംഎല്‍എമാരെയും അയോഗ്യരാക്കാനാണ് ഗെഹലോട്ട് പക്ഷത്തിന്റെ നീക്കം.

ഇതിനിടെ നിയമസഭ ചേര്‍ന്നാല്‍ കോണ്‍ഗ്രസിനെ എതിര്‍ക്കാന്‍ ബിഎസ്പി തീരുമാനിച്ചിട്ടുണ്ട്. പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ച് ജയിച്ച ആറ് എംഎല്‍എമാര്‍ക്ക് സര്‍ക്കാരിനെതിരെ വോട്ട് ചെയ്യാനാവശ്യപ്പെട്ട് വിപ്പ് നല്‍കി. രാഷ്ട്രീയപ്രതിസന്ധി സംസ്ഥാനത്തെ ക്രമസമാധാന നിലയെ ബാധിച്ചെന്നും, സര്‍ക്കാര്‍ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും ബിഎസ്പി ദേശീയ ജനറല്‍ സെക്രട്ടറി സതീഷ് ചന്ദ്ര ആവശ്യപ്പെട്ടു.

അതിനിടെ വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരേയുള്ള നോട്ടീസില്‍ നടപടിയെടുക്കരുതെന്ന രാജസ്ഥാന്‍ ഹൈക്കോടതി ഉത്തരവിനെതിരേ സ്പീക്കര്‍ സി പി ജോഷി സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

കെജിറ്റിഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; ദുബായിലേക്ക് രക്ഷപ്പെടാനിരിക്കെ പ്രതി പിടിയില്‍

യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു, അന്വേഷണം

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല, തെരച്ചില്‍ തുടരുന്നു