ദേശീയം

അമ്മൂമ്മയ്‌ക്കൊപ്പം ഉറങ്ങിക്കിടന്ന പിഞ്ചുബാലികയെ തട്ടിക്കൊണ്ടുപോയി, പീഡനം, 40 കാരന്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി : അമ്മൂമ്മയ്‌ക്കൊപ്പം ഉറങ്ങിക്കിടന്ന എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. വടക്കന്‍ ഡല്‍ഹിയിലെ സാദര്‍ ബസാര്‍ ഏരിയയില്‍ വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം. കേസിലെ പ്രതിയായ 40 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. 

അമ്മൂമ്മയ്‌ക്കൊപ്പം വീടിന് പുറത്ത് കിടന്നുറങ്ങുകയായിരുന്ന ബാലികയെയാണ് പ്രതി തട്ടിക്കൊണ്ടുപോയത്. സമീപത്തെ ഒളൊഴിഞ്ഞ കോണില്‍ കൊണ്ടുപോയി ഇയാള്‍ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. 

അമ്മൂമ്മ രാത്രി ഉണര്‍ന്ന് നോക്കിയപ്പോള്‍ കുട്ടിയെ കാണാനില്ല. തുടര്‍ന്ന് ഒച്ചവെച്ച് വീട്ടുകാരെ ഉണര്‍ത്തി. ഇതിനിടെ കുട്ടി തിരികെയെത്തി. പിറ്റേന്ന് രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിക്കുകയും വിവരം പൊലീസില്‍ അറിയിക്കുകയുമായിരുന്നു. 

സാദര്‍ ബസാറിലെ കാളവണ്ടിക്കാരനായ സുഡാമ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യലഹരിയിലാണ് ഇയാള്‍ കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ പോക്‌സോ വകുപ്പ് അടക്കം ചുമത്തിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

പാകിസ്ഥാന്‍ കോണ്‍ഗ്രസിനു വേണ്ടി പ്രാര്‍ഥിക്കുന്നു, യുവരാജാവിനെ പ്രധാനമന്ത്രിയാക്കാന്‍ ശ്രമിക്കുന്നു: പ്രധാനമന്ത്രി

ഇന്നും നാളെയും നാല് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

400 സീറ്റ് തമാശ, 300 അസാധ്യം, ഇരുന്നുറു പോലും ബിജെപിക്ക് വെല്ലുവിളി: ശശി തരൂര്‍