ദേശീയം

ഇരുപതുകാരിയും പുരുഷ ഡോക്ടറും ഒരേ ഐസൊലേഷന്‍ വാര്‍ഡില്‍; പീഡന ശ്രമം, കേസ്

സമകാലിക മലയാളം ഡെസ്ക്

നോയിഡ (യുപി): കോവിഡ് ഐസൊലേഷന്‍ വാര്‍ഡില്‍ ഡോക്ടര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി യുവതിയുടെ പരാതി. വാര്‍ഡില്‍ ഒപ്പം ചികിത്സയില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ ഉപദ്രവിച്ചെന്നാണ് ഇരുപതുകാരിയായ യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. യുവതിയെയും പുരുഷ ഡോക്ടറെയും ഒരേ വാര്‍ഡില്‍ കിടത്തിയതിന് ആശുപത്രിക്കെതിരെയും അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

തിങ്കളാഴ്ചയാണ് സംഭവം നടന്നതെന്ന് യുവതി എക്‌സ്പ്രസ് വേ പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. കോവിഡ് പോസിറ്റിവ് ആയ തന്നെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചതിനു പിന്നാലെ ഇതേ ഡോക്ടറെയും അവിടെത്തന്നെ അഡ്മിറ്റ് ചെയ്യുകയായിരുന്നു. വാര്‍ഡില്‍ വച്ച് ഇയാള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന് യുവതി ആശുപത്രി അധികൃതരെ അറയിച്ചു. അവര്‍ വിവരം നല്‍കിയതിനെത്തുടര്‍ന്നാണ് പൊലീസ് എത്തിയത്.

യുവതിയെയും പുരുഷ ഡോക്ടറെയും ഒരേ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചതില്‍ മെഡിക്കല്‍ ചട്ടങ്ങളുടെ ലംഘനമുണ്ടോയെന്നു പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു. ഇതിനായി ആരോഗ്യവകുപ്പിനെ ബന്ധപ്പെട്ടിട്ടുണ്ട്. കേസില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

കേളപ്പനില്‍ നിന്നുള്ള നാട്ടുവഴികള്‍

ജാതീയ അധിക്ഷേപം; സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സര്‍ക്കാര്‍ വിശദീകരണം തേടി

'റിങ്കുവിനെ ഒഴിവാക്കാന്‍ വ്യക്തമായ കാരണമുണ്ട്... ' മുന്‍ ഓസീസ് താരം പറയുന്നു

ഗൂഢാലോചനയാണ്, ലൈംഗികാരോപണം തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ഭാഗം: ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ്