ദേശീയം

ബംഗാളില്‍ ഒരു മാസം കൂടി ലോക്ക്ഡൗണ്‍; ബക്രീദ് ദിനത്തെ ഒഴിവാക്കി

സമകാലിക മലയാളം ഡെസ്ക്


കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഓഗസ്റ്റ് 31 വരെ ലോക്ക്ഡൗണ്‍ തുടരുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഒരുമാസം കൂടി ലോക്ക്ഡൗണ്‍ തുടരാന്‍ തീരുമാനിക്കുകയായിരുന്നു. നേരത്തെ ജൂലായ് 31 വരെയായിരുന്നു ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.

അതേസമയം ബക്രീദ് ദിനമായ ഓഗസ്റ്റ് ഒന്നിന്  സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഉണ്ടായിരിക്കില്ലെന്നും മമത ബാനര്‍ജി പറഞ്ഞു.  ബംഗാളില്‍ ഇതുവരെ 60, 830 പേര്‍ക്കാണ് കോവിഡ് സ്ഥീരീകരിച്ചത്. 19, 502 സജീവ കേസുകളാണ് സംസ്ഥാനത്ത് ഉള്ളത്. 

ാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 14,83,157 ആയി ഉയര്‍ന്നു. ഇതില്‍ 4,96,988 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. 9,52,744 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. നിലവില്‍ 33,425 പേര്‍ക്കാണ് കൊറോണ വൈറസ ബാധയെ തുടര്‍ന്ന്് ജീവന്‍ നഷ്ടമായതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് 24 മണിക്കൂറിനിടെ 47,704 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഈ സമയത്ത് 654 പേര്‍ക്ക് ജീവന്‍ നഷ്ടമായതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ രോഗികള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്:മൂന്നാം ഘട്ടം ഇന്ന്, 11 സംസ്ഥാനങ്ങളില്‍ ജനവിധി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

സെഞ്ച്വറി കരുത്ത് ! സൂര്യകുമാര്‍ തിളങ്ങി, സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ്

പാലക്കാട് ട്രെയിന്‍ ഇടിച്ച് കാട്ടാന ചെരിഞ്ഞു; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കും

'ശിക്ഷിക്കാനുള്ള തെളിവുണ്ട്', പി ജയരാജന്‍ വധശ്രമക്കേസിലെ ഏഴ് പ്രതികളെ വെറുതെ വിട്ടതിനെതിരെയുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍