ദേശീയം

രാമജന്മഭൂമിയില്‍ ഐഎസ്‌ഐ ഭീകരാക്രമണസാധ്യതയെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനത്തില്‍ അയോധ്യയിലെ രാമജന്മഭൂമിയില്‍ പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐ ഭീകരാക്രമണം നടത്താന്‍ ഒരുങ്ങുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

ആക്രമണം നടത്തുന്നതിനായി ഐഎസ്‌ഐ അഫ്ഗാനിസ്ഥാനിലെ ലഷ്‌കര്‍ തീവ്രവാദികളെയും ജെയ്ഷ് തീവ്രവാദികളെയും പരിശീലിപ്പിക്കുകയാണെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ വെളിപ്പെടുത്തി. മൂന്ന് മുതല്‍ അഞ്ച് പേരുള്ള ഒരു സംഘത്തെ അയക്കാനാണ് പദ്ധതിയെന്നാണ് രഹസ്യാന്വേഷണ ഏജന്‍സി ആര്‍ & എഡബ്ല്യു വ്യക്തമാക്കി.

ഇന്ത്യയ്ക്കുള്ളില്‍ തന്നെ നടക്കുന്ന ആഭ്യന്തര ആക്രമണമാണെന്ന രീതിയാലവണം ഭീകരാക്രമണമെന്നതാണ് പാകിസ്ഥാന്‍ ആഗ്രഹിക്കുന്നതെന്നും ഇന്റലിജന്‍സ് പറയുന്നു.

ഓഗസ്റ്റ് അഞ്ചിന് അയോധ്യയില്‍ രാമജന്മഭൂമി ക്ഷേത്രനിര്‍മ്മാണത്തിന്റെ മുന്നോടിയായുള്ള ഭൂമി പൂജയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്നുണ്ട്. ഈ വര്‍ഷം ജമ്മുകശ്മിരില്‍ ആര്‍ട്ടിക്കിള്‍ 377 റദ്ദാക്കിയതിന്റെ വാര്‍ഷികം കൂടിയാണ്. കൂടാതെ ജമ്മുകശ്മിരീലും ഭീകരാക്രമണം നടത്താന്‍ പദ്ധതിയുണ്ടെന്നും ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കുന്നു. ഇതിനായി ഇരുപത് താലിബാന്‍ തീവ്രവാദികള്‍ക്ക് പരിശീലനം നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ