ദേശീയം

ഹെല്‍മറ്റ് ധരിച്ചില്ല, ബൈക്കിന്റെ കീ എടുത്ത് നെറ്റിയില്‍ കുത്തി, ചോര ഒലിക്കുന്ന യുവാവിന്റെ ചിത്രങ്ങള്‍ വൈറല്‍; മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ഡെറാഡൂണ്‍: ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ ബൈക്ക് യാത്രികനായ യുവാവിന്റെ നെറ്റിയില്‍ വണ്ടിയുടെ കീ ഉപയോഗിച്ച് കുത്തിയതായി പരാതി. സംഭവത്തില്‍ ഉത്തരവാദികളായ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു.

ഉത്തരാഖണ്ഡിലെ ഉത്തം സിങ് നഗര്‍ ജില്ലയില്‍ തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. സുഹൃത്തുമായി ബൈക്കില്‍ വരികയായിരുന്ന യുവാവിനാണ് ഗുരുതരമായി പരിക്കേറ്റത്. ഹെല്‍മറ്റ് ധരിക്കാതെ വാഹനം ഓടിച്ചതിന്റെ പേരില്‍ വഴിമധ്യേ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ ബൈക്ക് തടഞ്ഞു. തുടര്‍ന്ന് നടന്ന വാക്കുതര്‍ക്കം ആക്രമണത്തില്‍ കലാശിക്കുകയായിരുന്നു.

ബൈക്കില്‍ നിന്ന് കീ വലിച്ചൂരി നെറ്റിയില്‍ കുത്തുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. നെറ്റിയില്‍ നിന്ന് ചോര ഒലിക്കുന്ന ചിത്രങ്ങള്‍ വ്യാപകമായാണ് പ്രചരിച്ചത്. യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം വിവാദമായതോടെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെയും സസ്‌പെന്‍ഡ് ചെയ്യാന്‍ ഉന്നത പൊലീസ് നേതൃത്വം ഉത്തരവിടുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് സുതാര്യവും നീതിപൂര്‍വവുമായ വോട്ടെടുപ്പ് നടന്നില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് വിഡി സതീശന്റെ പരാതി

'പറക്കും സീഫെര്‍ട്!'- ഡൈവടിച്ച് റണ്ണടിക്കാന്‍ കിവി താരത്തിന്റെ ശ്രമം (വീഡിയോ)

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് നാളുകൾ എണ്ണിക്കഴിയുന്ന പോലെയായിരുന്നു'; കാൻസർ കാലത്തെ കുറിച്ച് മനീഷ കൊയ്‌രാള

ടീമിന്റെ 'തലവര' മാറ്റുന്നവര്‍!