ദേശീയം

പ്രതിരോധ അഴിമതി: ജയ ജയ്റ്റ്‌ലിക്ക് നാലു വര്‍ഷം തടവ്, അഞ്ചു ലക്ഷം പിഴ

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: തെഹല്‍ക്ക പ്രതിരോധ ഇടപാട് അഴിമതിക്കേസില്‍ സമതാ പാര്‍ട്ടി മുന്‍ പ്രസിഡന്റ് ജയാ ജയ്റ്റ്‌ലിക്കു നാലു വര്‍ഷം തടവു ശിക്ഷ. സമതാ പാര്‍ട്ടിയുടെ മുന്‍ നേതാവ് ഗോപാല്‍ പച്ചേര്‍വാള്‍, റിട്ട. മേജര്‍ ജനറല്‍ എസ്പി മുര്‍ഗൈ എന്നിവര്‍ക്കും ഡല്‍ഹി സിബിഐ കോടതി തടവു ശിക്ഷ വിധിച്ചു.

മൂന്നു പേരും അഞ്ചു ലക്ഷം രൂപ പിഴയൊടുക്കണമെന്നും സിബിഐ കോടതി ജഡ്ജി വീരേന്ദര്‍ ഭട്ട് വിധിച്ചു. വ്യാഴാഴ്ച അഞ്ചു മണിക്കകം കീഴടങ്ങാനും നിര്‍ദേശമുണ്ട്.

2001ല്‍ തെഹല്‍ക്ക നടത്തിയ ഒളി കാമറ ഓപ്പറേഷനാണ് കേസിന് അടിസ്ഥാനം. പ്രതിരോധ ഇടപാടുകളിലെ അഴിമതി തുറന്നുകാട്ടുന്നതായിരുന്നു റിപ്പോര്‍ട്ട്. ശിക്ഷിക്കപ്പെട്ട മൂന്നു പേര്‍ക്കും സുരേന്ദ്ര കുമാര്‍ സുരേഖയ്ക്കും എതിരെയാണ് കേസെടുത്തത്. സുരേന്ദ്ര കുമാര്‍ പിന്നീട് മാപ്പുസാക്ഷിയായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് സുതാര്യവും നീതിപൂര്‍വവുമായ വോട്ടെടുപ്പ് നടന്നില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് വിഡി സതീശന്റെ പരാതി

'പറക്കും സീഫെര്‍ട്!'- ഡൈവടിച്ച് റണ്ണടിക്കാന്‍ കിവി താരത്തിന്റെ ശ്രമം (വീഡിയോ)

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് നാളുകൾ എണ്ണിക്കഴിയുന്ന പോലെയായിരുന്നു'; കാൻസർ കാലത്തെ കുറിച്ച് മനീഷ കൊയ്‌രാള

ടീമിന്റെ 'തലവര' മാറ്റുന്നവര്‍!