ദേശീയം

ബംഗാള്‍ കോൺ​ഗ്രസ് സംസ്ഥാന പ്രസിഡന്റ് സോമന്‍ മിത്ര അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ സോമന്‍ മിത്ര അന്തരിച്ചു.  78 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ 1.30 ഓടെ ആയിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഏതാനും ദിവസം മുമ്പ് ഇദ്ദേഹത്തെ ആശുപത്രിയിൽ  പ്രവേശിപ്പിച്ചിരുന്നു. 

മുതിർന്ന കോൺ​ഗ്രസ് നേതാവായ സോമൻ മിത്ര 2018 ലാണ് കോൺ​ഗ്രസ് സംസ്ഥാന പ്രസിഡന്റായി നിയമിതനാകുന്നത്. 2019-ല്‍ ഇടതുപക്ഷവുമായി സംഖ്യമുണ്ടാക്കുന്നതില്‍ സോമന്‍ മിത്രയുടെ നിലപാടാണ് നിര്‍ണായകമായത്‌. മൂന്നാം തവണയാണ് സോമൻ മിത്ര കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷപദവി അലങ്കരിക്കുന്നത്. 

1972 മുതല്‍ 2006 വരെ ചൗരിംഗീ ജില്ലയിലെ സിയാല്‍ദ മണ്ഡലത്തെ സോമൻ മിത്ര നിയമസഭയില്‍ പ്രതിനിധീകരിച്ചിട്ടുണ്ട്. സോമന്‍ മിത്രയുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കായിക മത്സരങ്ങൾ വേണ്ട; നിയന്ത്രണവുമായി സർക്കാർ

സ്പിന്നില്‍ കുരുങ്ങി ചെന്നൈ; അനായാസം ജയിച്ചു കയറി പഞ്ചാബ്

3 ജില്ലകളിൽ ഉഷ്ണ തരം​ഗം; ഇടി മിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ