ദേശീയം

സഹോദരിമാര്‍ സുഹൃത്തുക്കള്‍ക്കൊപ്പം പുറത്തുപോയി; 8 പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു; പിന്നാലെ ബ്ലാക്ക്‌മെയില്‍; 11 പേര്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

റായ്പൂര്‍:  പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ 11 പേര്‍ അറസ്റ്റില്‍. അറസ്റ്റിലായ രണ്ട് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണെന്ന് പൊലീസ് പറഞ്ഞു. മെയ്് 31 നായിരുന്നു കേസിന് ആസ്പദമായ സംഭവം.

പ്രതികള്‍ക്കെതിരെ പോക്‌സോ വകുപ്പുകള്‍ ഉള്‍പ്പടെ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി മെയ്് മുപ്പതാം  തിയ്യതി വൈകുന്നേരം വനിതാ ശിശുക്ഷേമ വകുപ്പിലെത്തി രണ്ടുമാസം മുന്‍പുണ്ടായ സംഭവത്തില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കുട്ടിയെ പിതാവിനെ വിളിച്ചന്വേഷിച്ചപ്പോള്‍ അയാളും ഇക്കാര്യം ആവര്‍ത്തിച്ചു. പ്രതികള്‍ ബലാത്സംഗത്തിന്റെ ദൃശ്യങ്ങള്‍ കൈവശമുണ്ടെന്ന് പറഞ്ഞ് നിരന്തരമായി ബ്ലാക്ക്‌മെയില്‍ ചെയ്തതായും പെണ്‍കുട്ടി പറയുന്നു.ബ്ലാക്ക്‌മെയില്‍ ചെയ്യല്‍ ഒറ്റപ്പെട്ട സംഭവമല്ലെന്നും ഭാവിയിലും ആവര്‍ത്തിക്കുമെന്നതിനാലാണ് പരാതി നല്‍കിയത്. 

പീഡനത്തിന് ഇരയായ ദിവസം പെണ്‍കുട്ടികള്‍ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമാണ് പുറത്തിറങ്ങിയത്. തിരിച്ചുവരുന്നതിനിടെ എട്ടംംഗ സംഘം ഇവരെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു. പെണ്‍കുട്ടികള്‍ക്കൊപ്പമുണ്ടായ സുഹൃത്തുക്കള്‍ പ്രായപുര്‍ത്തിയാകാത്തവരായതിനാല്‍  അവര്‍ക്കെതിരെ തട്ടിക്കൊണ്ടുപോയതുള്‍പ്പടെയാണ് കേസെടുത്തിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍