ദേശീയം

കല്ലും വടികളുമായി നാട്ടുകാരെത്തി, കോവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്കാരത്തിനിടെ ആക്രമണം; പാതികത്തിയ മൃതദേഹവുമായി കുടുംബം ഓടിരക്ഷപെട്ടു 

സമകാലിക മലയാളം ഡെസ്ക്

ശ്രീന​ഗർ: കോവിഡ് ബാധിച്ചുമരിച്ചയാളുടെ ശവസംസ്കാരത്തിനിടെ ആക്രമണം. സമീപവാസികളുടെ ആക്രമണത്തെതുടർന്ന് പാതി കത്തിയ മൃതദേഹവുമായി കുടുംബം ഓടിരക്ഷപെട്ടു. പിന്നീട് അധികൃതരുടെ ഇടപെടലിനെത്തുടർന്ന് കനത്ത സുരക്ഷയിൽ സംസ്കാരം നടത്തി.

ദോഡ സ്വദേശിയായ 72-കാരൻറെ സംസ്കാരത്തിനിടെയാണ് നാട്ടുകാർ സംഘടിതരായിവന്ന് ആക്രമിച്ചത്. ജമ്മുമേഖലയിൽ കോവിഡ് ബാധിച്ച് മരിക്കുന്ന നാലാമത്തെയാളാണ് ഇയാൾ. തിങ്കളാഴ്ച മരിച്ച ഇയാളുടെ മൃതദേ​ഹം സംസ്കരിക്കാൻ റവന്യൂ ഉദ്യോഗസ്ഥരുടെയും ആരോഗ്യപ്രവർത്തകരുടെയും സഹകരണത്തോടെ തൊട്ടടുത്ത ദൊമാനയിലുള്ള ശ്മശാനത്തിൽ ചിതയൊരുക്കി. ചിത കത്തിത്തുടങ്ങിയപ്പോളാണ് നാട്ടുകാരെത്തി പ്രശ്നമുണ്ടാക്കിയത്. മരിച്ചയാളുടെ ഭാര്യയും രണ്ടുമക്കളും അടുത്തബന്ധുക്കളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. 

കല്ലും വടികളുമായിവന്ന അക്രമികളിൽനിന്നു രക്ഷപ്പെടാൻ മൃതദേഹം തിരിച്ചെടുത്ത് ആംബുലൻസിൽ കയറ്റി രക്ഷപ്പെടുകയായിരുന്നെന്ന് മകൻ പറഞ്ഞു. പൊലീസുകാർ ഉണ്ടായിരുന്നെങ്കിലും ഇടപെട്ടില്ലെന്ന് ഇവർ ആരോപിച്ചു. പിന്നീട് കനത്ത സുരക്ഷയിൽ  മുതിർന്ന റവന്യൂ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ശവസംസ്കാരം നടന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്