ദേശീയം

പാര്‍ട്ടി പ്രവര്‍ത്തകന്റെ മുഖത്ത് ചെരുപ്പ് ഊരി അടിച്ച് ബിജെപി വനിതാ നേതാവ്‌; വീഡിയോ വൈറൽ

സമകാലിക മലയാളം ഡെസ്ക്

ചണ്ഡി​ഗഡ്: പ്രമുഖ ബിജെപി നേതാവും ടിക് ടോക്ക് താരവുമായ സോനാലി ഫോഗാട്ട് പാർട്ടി പ്രവർത്തകനെ ചെരുപ്പൂരി അടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ. ഹരിയാനയിലെ ഹിസാറിലെ മാർക്കറ്റ് കമ്മിറ്റി സെക്രട്ടറിയെയാണ് ക്രൂരമായി മർദ്ദിക്കുന്നത്.  മാർക്കറ്റ് കമ്മിറ്റി സെക്രട്ടറി സുൽത്താൻ സിംഗുമായി തർക്കിക്കുകയും തുടർന്ന് ഇദ്ദേഹത്തെ അടിക്കുകയും ചെരുപ്പ് കൊണ്ട് അടിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. സോനാലിയോടൊപ്പം അവരുടെ സഹായികളും ഒപ്പം ഉണ്ടായിരുന്നു.

വിവാദങ്ങളിലൂടെ ശ്രദ്ധപിടിച്ചു പറ്റിയ ബിജെപി നേതാവ് സോനാലി ഫോഗാട്ട് ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ അഡാംപൂർ നിയോജകമണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും കോൺഗ്രസ് സ്ഥാനാർത്ഥി കുൽദീപ് ബിഷ്നോയിയോട് പരാജയപ്പെട്ടു. സോഷ്യൽ മീഡിയ ആപ്ലിക്കേഷൻ ടിക് ടോക്കിൽ സോനാലി വളരെ ജനപ്രിയമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ