ദേശീയം

കോവിഡ് ബാധിച്ച് യുവമാധ്യമപ്രവര്‍ത്തകന്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ഹൈദരബാദ്: കോവിഡ് ബാധിച്ച് യുവമാധ്യമപ്രവര്‍ത്തകന്‍ മരിച്ചു. തെലുങ്ക് ടെലിവിഷന്‍ ചാനലായ ടിവി 5ലെ മാധ്യമപ്രവര്‍ത്തകന്‍ മനോജ് കുമാറാണ്  മരിച്ചത്. ഹൈദരാബാദ് ആസ്ഥാനമായ ടിവി ചാനലാണ് ടിവി 5.

ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നാണ് മനോജ് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജൂണ്‍ നാലിനാണ് കോവിഡ് പരിശോധന ഫലം വന്നത്. പോസിറ്റീവാണെന്ന് കണ്ടെത്തിയതോടെ ഇയാളെ കോവിഡ് ചികിത്സയ്ക്കുള്ള പ്രത്യേക വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. ഇയാളുടെ സഹോദരനും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്

അതേസമയം മനോജ് കുമാര്‍ ന്യുമോണിയ ബാധിച്ചാണ് മരിച്ചതെന്ന് ഗാന്ധി ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് പറഞ്ഞു. പിന്നീട് കോവിഡ് പിടിപെടുകയായിരുന്നു. ശ്വസന പേശികള്‍ ഉള്‍പ്പെടെ എല്ലാ പേശികളെയും തളര്‍ത്തുന്ന മയസ്തീനിയ ഗ്രാവിസ് എന്ന അസുഖം ബാധിച്ചതാണ് മരണകാരണമായത്. ചികിത്സയുടെ ഭാഗമായി തൈമസ് ഗ്രന്ഥി ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി നീക്കം ചെയ്‌തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ച ചടങ്ങ്, കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ