ദേശീയം

കശ്മീരില്‍ ഏറ്റുമുട്ടല്‍; നാല് ഭീകരരെ സൈന്യം വധിച്ചു

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാന്‍ മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം നാല് ഭീകരരെ വധിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു
ഏറ്റുമുട്ടല്‍. മൂന്ന് സൈനികര്‍ പരുക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. 

സൈനികമേഖലയില്‍ തീവ്രവാദികള്‍ സംഘടിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിനിടെയാണ് ആക്രമണം ഉണ്ടായത്. സൈനികര്‍ക്ക് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ത്തതോടെ സൈന്യം തിരിച്ചടിക്കുകായിരുന്നു. ഏറ്റുമുട്ടലില്‍ നാല് ഭീകരരെ സൈന്യം കൊലപ്പെടുത്തി.

റൊബാന്‍ മേഖലയില്‍ ഇന്നലെ ഉണ്ടായ ഏറ്റുമുട്ടിലില്‍ സൈന്യം അഞ്ച് ഭീകരരെ വധിച്ചിരുന്നു. ഇതിന് 12 കിലോ മീറ്റര്‍ അകലെയാണ് ഇന്ന് രാവിലെ ഏറ്റുമുട്ടല്‍ ഉണ്ടായത്. ഇതോട 24 മണിക്കൂറിനുള്ളില്‍ 9 ഭീകരരെ സൈന്യം വധിച്ചു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

മണിക്കൂറുകള്‍ക്കകം ടിക്കറ്റ് വിറ്റുതീര്‍ന്നു; നവകേരള ബസ് ആദ്യ യാത്ര ഹിറ്റ്

19 കാരനെ സിമന്റ് മിക്സർ മെഷീനിലിട്ട് കൊന്നു, മൃതദേഹം വേസ്റ്റ് കുഴിയില്‍ തള്ളി: തമിഴ്നാട് സ്വദേശി അറസ്റ്റിൽ

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്