ദേശീയം

പൊതുസ്ഥലത്തെ ജിമ്മില്‍ മെഷീന്‍ തനിയെ ചലിച്ചു, 'പ്രേത' ഭീതിയില്‍ നാട്ടുകാര്‍, വസ്തുത; വീഡിയോ

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ തുറസായ സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന ജിം ജനങ്ങളില്‍ പരിഭ്രാന്തി പരത്തി. ആരുടെയും സഹായമില്ലാതെ മെഷീന്‍ ഓട്ടോമാറ്റിക്കായി പ്രവര്‍ത്തിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ അടക്കം വ്യാപകമായി പ്രചരിച്ചതാണ് പരിഭ്രാന്തിക്ക് ഇടയാക്കിയത്. പ്രേത്രത്തിന്റെ സാന്നിദ്ധ്യമുണ്ട് എന്ന് പറഞ്ഞായിരുന്നു ജനങ്ങള്‍ക്ക് ഇടയില്‍ ഭീതി പരത്തി പ്രചാരണം കൊഴുപ്പിച്ചത്.  സാമൂഹ്യ വിരുദ്ധരുടെ വേലയാണിതെന്ന് പൊലീസ് പറഞ്ഞു.

ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലാണ് സംഭവം. തുറസായ സ്ഥലത്ത് സ്ഥാപിച്ചിരുന്ന ജിമ്മിലെ മെഷീനാണ് ഓട്ടോമാറ്റിക്കായി ചലിച്ചത്. ഇത് സാമൂഹ്യവിരുദ്ധരുടെ വേലയാണെന്ന് പൊലീസ് പറയുന്നു. മെഷീനില്‍ അധികമായി ഗ്രീസ് പുരട്ടിയ ശേഷം ചലിപ്പിച്ചതിനെ തുടര്‍ന്നാണ് ഏതാനും സെക്കന്‍ഡുകള്‍ ഇത് ഓട്ടോമാറ്റിക്കായി പ്രവര്‍ത്തിച്ചത്. ഇതിന്റെ വീഡിയോ എടുത്ത് സാമൂഹ്യവിരുദ്ധര്‍ ഭീതി ജനിപ്പിക്കുകയായിരുന്നുവെന്ന് ഝാന്‍സി പൊലീസ് പറയുന്നു.

ജിമ്മില്‍ ഉപയോഗിക്കുന്ന ഷോള്‍ഡര്‍ പ്രസ് മെഷീനിലാണ് കൃത്രിമം കാട്ടിയത്. നാടിനെ ഭീതിയിലാഴ്ത്തിയ പ്രതികള്‍ക്കായുളള തെരച്ചില്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു. പ്രേത ശല്യമല്ലെന്നും വെറും ഊഹാപോഹം മാത്രമാണെന്നും പൊലീസ് വ്യക്തമാക്കി. ഇതിന്റെ വീഡിയോ വ്യാപകമായാണ് പ്രചരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

ഡല്‍ഹി ഹൈക്കോടതിയില്‍ 67% സ്ത്രീകള്‍ , 33 % പുരുഷന്‍മാര്‍; ഉന്നത ജുഡീഷ്യറി റിവേഴ്‌സിലും

എസി വാങ്ങാന്‍ പോകുകയാണോ? എന്തൊക്കെ ശ്രദ്ധിക്കണം, അറിയേണ്ടതെല്ലാം

'ആര്‍ത്തവ സമയത്ത് സ്വയം നിയന്ത്രിക്കാന്‍ കഴിയില്ല', അര്‍ധ നഗ്നയായി ഇറങ്ങിയോടിയതില്‍ പ്രതികരിച്ച് ബ്രിട്‌നി