ദേശീയം

കോവിഡ് ഭയം; ഐആര്‍എസ് ഉദ്യോഗസ്ഥന്‍ കാറില്‍ ആസിഡ് കുടിച്ച് മരിച്ച നിലയില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഐആര്‍എസ് ഉദ്യോഗസ്ഥനെ കാറില്‍ ആസിഡ് കുടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. 56 കാരനായ ശിവരാജ് സിങ് ആണ് മരിച്ചത്. കോവിഡ് ബാധിക്കുമെന്ന ഭയത്താല്‍ ആത്മഹത്യ ചെയ്‌തെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

കാറില്‍ നിന്ന് ലഭിച്ച ആത്മഹത്യാക്കുറിപ്പില്‍ കോവിഡ് ബാധിക്കുമെന്ന ഭയമാണ് മരണകാരണമെന്ന് എഴുതിയിട്ടുണ്ട്. കാറില്‍ കണ്ടെത്തിയ കുപ്പി ഫോറെന്‍സിക് പരിശോധനയ്ക്ക് അയക്കുമെന്ന് പൊലീസ് പറഞ്ഞു. ആദായ നികുതി വകുപ്പിന്റെ ചുമതലയായിരുന്നു ശിവരാജ് സിങ്ങിന്.

ദ്വാരകയില്‍ കുടുംബത്തിനൊപ്പമാണ് ഇയാള്‍ താമസിച്ചിരുന്നത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ ശിവരാജ് വീട്ടില്‍ നിന്നിറങ്ങിയിരുന്നു. ആസിഡ് കുടിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ ഇയാള്‍ സഹായത്തിനായി അലറിവിളിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരാണ് കുടുംബത്തെ വിവരമറിയിച്ചശേഷം ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. വീട്ടില്‍ മറ്റാര്‍ക്കും കോവിഡ് ബാധിക്കാതിരിക്കാനാണ് സ്വയം മരിക്കുന്നതെന്ന് ശിവരാജ് കുറിപ്പില്‍ എഴുതി. അതേസമയം ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി വിവരമില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി