ദേശീയം

'രാജ്യം ഒരുമിക്കുമ്പോള്‍ നീച രാഷ്ട്രീയം കളിക്കരുത്' ; രാഹുല്‍ ഗാന്ധിക്കെതിരെ അമിത് ഷാ

സമകാലിക മലയാളം ഡെസ്ക്

ഡല്‍ഹി: അതിര്‍ത്തിയിലെ ചൈനീസ് സൈന്യത്തിന്റെ അതിക്രമത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രംഗത്തുവന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യം ഐക്യപ്പെടുന്ന ഘട്ടത്തില്‍ രാഹുല്‍ നീച രാഷ്ട്രീയം മാറ്റിവെച്ച് ദേശീയ താത്പര്യത്തിന് ഒപ്പം നില്‍ക്കണം. ട്വിറ്റര്‍ സന്ദേശത്തില്‍ അമിത് ഷാ ആവശ്യപ്പെട്ടു.

ഗല്‍വാന്‍ താഴ്‌വരയില്‍ നടന്ന സംഘര്‍ഷത്തില്‍ പരിക്കേറ്റ സൈനികന്റെ പിതാവ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്ന വീഡിയോ ഉയര്‍ത്തിക്കാട്ടിയാണ് അമിത് ഷാ രംഗത്തെത്തിയത്.

'ധീരനായ സൈനികന്റെ പിതാവ് സംസാരിക്കുന്നു. രാഹുല്‍ ഗാന്ധിക്ക് അദ്ദേഹം കൃത്യമായ സന്ദേശം നല്‍കുന്നുണ്ട്. രാജ്യം മുഴുവന്‍ ഐക്യപ്പെടുന്ന ഈ സമയത്ത് രാഹുല്‍ ഗാന്ധി നീചമായ രാഷ്ട്രീയം മാറ്റിവെച്ച് ദേശീയ താല്‍പ്പര്യത്തോട് ഐക്യപ്പെടണം' അമിത് ഷാ കുറിച്ചു.

'ഇന്ത്യന്‍ സൈന്യം ശക്തമാണ്. ചൈനയെ പരാജയപ്പെടുത്താന്‍ സാധിക്കും. രാഹുല്‍ ഗാന്ധി ഇതില്‍ രാഷ്ട്രീയം കലര്‍ത്തരുത്. എന്റെ മകന്‍ സൈന്യത്തില്‍ പോരാടി, അവന്‍ സൈന്യത്തില്‍ തുടരും' ജവാന്റെ പിതാവ് പറയുന്ന വീഡിയോ സന്ദേശവും അമിത് ഷാ റീ ട്വീറ്റ് ചെയ്തു.

ഇന്ത്യന്‍ മണ്ണ് പ്രധാനമന്ത്രി ചൈനക്ക് മുന്നില്‍ അടിയറവ് വച്ചെന്നും, പ്രധാനമന്ത്രിയെ സംരക്ഷിക്കുന്നതിന് വേണ്ടി  കേന്ദ്ര മന്ത്രിമാര്‍ കള്ളം പറയുകയാണെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു. ഭൂമി ചൈനയുടേതാണെങ്കില്‍ എങ്ങനെയാണ് ഇന്ത്യന്‍ സൈനികരുടെ ജീവന്‍ നഷ്ടമായത്. അവര്‍ എവിടെയാണ് കൊല്ലപ്പെട്ടതെന്നും രാഹുല്‍ ചോദിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ