ദേശീയം

അതിര്‍ത്തികള്‍ അടച്ചു; അന്തര്‍ജില്ലായാത്രകള്‍ക്ക് നിയന്ത്രണം; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് തമിഴ്‌നാട്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന തമിഴ്‌നാട്ടില്‍ നിയന്ത്രണങ്ങള്‍ വീണ്ടും കടുപ്പിക്കുന്നു. ജൂണ്‍ മുപ്പതുവരെ അന്തര്‍ജില്ലായാത്രകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. നാളെമുതല്‍ തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസുകള്‍ ജില്ല വിട്ട് സര്‍വീസ് നടത്തില്ല. ജില്ലാ അതിര്‍ത്തികള്‍ അടയ്ക്കും.

ഇ-പാസ്സുകള്‍ ഉണ്ടെങ്കില്‍ മാത്രമേ സ്വകാര്യ വാഹനങ്ങളെ ജില്ല അതിര്‍ത്തികള്‍ കടത്തിവിടുള്ളുവെന്നും മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി പറഞ്ഞു.

തമിഴ്‌നാട്ടില്‍ ഇന്നുമാത്രം 2,865പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 33 മരണവും റിപ്പോര്‍ട്ട് ചെയ്തു. 67,468പേര്‍ക്കാണ് ആകെ രോഗം സ്ഥിരീകരിച്ചത്. 866പേരാണ് ആകെ മരിച്ചത്. കേരളത്തില്‍ നിന്ന് എത്തിയ ആറുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്