ദേശീയം

ദുബായില്‍ ഇന്ത്യന്‍ ദമ്പതികളെ കുത്തിക്കൊന്നു; പാകിസ്ഥാന്‍കാരന്‍ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഗള്‍ഫില്‍ മോഷണ ശ്രമത്തിനിടെ ഇന്ത്യന്‍ ദമ്പതികളെ ക്രൂരമായി കുത്തിക്കൊന്നു. ഹിരന്‍ ആദിത്യ, ഭാര്യ വിധി ആദിത്യ എന്നിവരാണ് മരിച്ചത്. 50 വയസില്‍ താഴെയാണ് ഇരുവരുടെയും പ്രായം. കഴുത്തില്‍ കത്തി കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ മകള്‍ രക്ഷപ്പെട്ടു. സംഭവത്തില്‍ പാകിസ്ഥാന്‍ സ്വദേശിയെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം.ഗള്‍ഫില്‍ കമ്പനിയില്‍ എക്‌സിക്യൂട്ടീവ് മാനേജറായി ജോലി ചെയ്യുന്ന ഹിരണ്‍ ആദിത്യയുടെ ദുബായിലെ വില്ലയില്‍ വച്ചാണ് കൊലപാതകം നടന്നത്. രാത്രിയില്‍ വീട് കുത്തിത്തുറന്ന് അകത്ത് കയറിയ പ്രതി ബാഗ് തുറന്ന് 41,229 രൂപ എടുത്തു. തുടര്‍ന്ന് കൂടുതല്‍ വിലപ്പിടിപ്പുളള സാധനങ്ങള്‍ എടുക്കാനുളള ശ്രമത്തിനിടെ , ശബ്ദം കേട്ട് ഹിരണ്‍ ആദിത്യ എഴുന്നേറ്റു. യുവാവിനെ പാകിസ്ഥാന്‍ സ്വദേശി കുത്തി കൊന്നതായി ദുബായ് പൊലീസ് പറയുന്നു.

ശബ്ദം കേട്ട് എഴുന്നേറ്റ ഹിരണ്‍ ആദിത്യയുടെ ഭാര്യയും സമാനമായ ക്രൂരയ്ക്ക് ഇരയായി. ഈ സമയം അടുത്തമുറിയില്‍ ഉറങ്ങുകയായിരുന്ന 18 വയസുകാരിയായ മകള്‍ വന്ന് നോക്കുമ്പോള്‍ അച്ഛനും അമ്മയും രക്തത്തില്‍ കുളിച്ചു കിടക്കുന്നതാണ് കണ്ടത്. മകളെയും പാകിസ്ഥാന്‍ സ്വദേശി ആക്രമിച്ചതായി ദുബായ് പൊലീസ് പറയുന്നു.

ഗുരുതരമായി പരിക്കേറ്റ മകള്‍ ദുബായ് പൊലീസില്‍ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവ സ്ഥലത്ത് നിന്ന് ഒരു കിലോമീറ്റര്‍ അകലെ നിന്നാണ് കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെടുത്തത്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ