ദേശീയം

പതഞ്ജലിയുടെ 'കോവിഡ് മരുന്ന്' ; പരസ്യം നല്‍കുന്നതിനു വിലക്ക്; വിശദാംശങ്ങള്‍ അറിയിക്കാന്‍ കേ്ന്ദ്ര നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് ചികിത്സയ്‌ക്കെന്ന് അവകാശപ്പെട്ട് ബാബാ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി പുറത്തിറക്കിയ മരുന്നിന്റെ വിശദാംശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചു. മരുന്നിന്റെ ചേരുവകള്‍, ഗവേഷണ വിവരങ്ങള്‍ എന്നിവ നല്‍കാനാണ് ആയുഷ് വകുപ്പിന്റെ നിര്‍ദേശം. അതുവരെ കോവിഡ് മരുന്ന് എന്ന തരത്തില്‍ പരസ്യം നല്‍കരുതെന്നും പതഞ്ജലിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

കോവിഡ് ചികിത്സയ്ക്കു ഫലപ്രദം എന്ന് അവകാശപ്പെട്ട് കൊറോണില്‍ ടാബ്ലറ്റ്, സ്വാസാരി വടി എന്നിവയാണ് പതഞ്ജലി വിപണിയില്‍ ഇറക്കിയത്. ഇവ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ മാത്രമല്ല, കോവിഡ് മാറ്റാന്‍ ഫലപ്രദമാണെന്നും ഹരിദ്വാറില്‍ നടത്തിയ ചടങ്ങില്‍ പതഞ്ജലി അവകാശപ്പെട്ടിരുന്നു.

പഞ്ജലിയുടെ അവകാശവാദങ്ങളുമായി ബന്ധപ്പെട്ട വസ്തുത അറിയില്ലെന്ന് ആയുഷ് മന്ത്രാലയം അറിയിച്ചു. മരുന്ന് വികസിപ്പിക്കുന്നതിനു വേണ്ടി നടത്തിയ ഗവേഷങ്ങളെക്കുറിച്ചും വിവരമില്ല. ഉത്പന്നത്തിന്റെ വിവരങ്ങളെക്കുറിച്ചും ഗവേഷണത്തെക്കുറിച്ചുമുള്ള കാര്യങ്ങള്‍ പരിശോധിച്ചു ബോധ്യപ്പെടുന്നതു വരെ പരസ്യം നല്‍കരുതെന്ന് മന്ത്രലായം നിര്‍ദേശിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

'പക്വതയില്ല'; അനന്തരവൻ ആകാശ് ആനന്ദിനെ പാർട്ടി പദവികളിൽ നിന്നും നീക്കി മായാവതി

വെസ്റ്റ് നൈല്‍ ഫിവര്‍: തൃശൂരില്‍ ഒരു മരണം, ജാഗ്രതാ നടപടികളുമായി അധികൃതര്‍

പ്രസിഡന്റ് പദത്തിൽ അഞ്ചാം വട്ടം; പുടിൻ വീണ്ടും അധികാരമേറ്റു

ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്