ദേശീയം

പ്രസിഡന്റിനെ ശരിയാക്കിയപ്പോള്‍ മാപ്പ് തെറ്റിപ്പോയി; ചൈനയ്ക്ക് പകരം അമേരിക്ക; വീണ്ടും പരിഹാസം ഏറ്റുവാങ്ങി ബിജെപി പ്രതിഷേധം

സമകാലിക മലയാളം ഡെസ്ക്

തിര്‍ത്തിയിലെ ചൈനീസ് ആക്രമണത്തിന് എതിരെ നടത്തിയ ബിജെപിയുടെ മറ്റൊരു പ്രതിഷേധവും അമളിയില്‍ കലാശിച്ചു. ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങിനു പകരം ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ കോലം കത്തിച്ച പ്രതിഷേധം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന്റെ മാനക്കേട് മാറിവരുന്നതിന് മുന്‍പേ അടുത്ത അബദ്ധവും പറ്റി. ഇത്തവണ പ്രസിഡന്റ് ശരിയായപ്പോള്‍ ബാനറില്‍ ഉപയോഗിച്ച ഭൂപടം അമേരിക്കയുടേതായി പോയി. ബംഗാളിലെ ബിജെപിക്കാണ് അബദ്ധം പറ്റിയത്.

ഗെറ്റി ഇമേജസിന്റെ ഫോട്ടോഗ്രാഫറാണ് ഈ ചിത്രം പകര്‍ത്തിയിരിക്കുന്നത്. ചൈനയുടെ മാപ്പ് തിരിച്ചറിയാന്‍പോലും പറ്റാത്തവരാണ് പ്രതിഷേധം നടത്തുന്നത് എന്നാണ് ട്വിറ്ററില്‍ നിറയുന്ന പരിഹാസം. പ്രധാനമന്ത്രിയുടെ ഏറ്റവും അടുത്ത സുഹൃത്തായ ഡൊണാള്‍ഡ് ട്രംപിന്റെ രാജ്യത്തോട് ഇത് ചെയ്യരുതായിരുന്നു എന്നും ചിലര്‍ പരിഹസിക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ