ദേശീയം

പാമ്പു കടിയേറ്റ ഭാര്യയെയും കൊണ്ട് ഭര്‍ത്താവ് ആശുപത്രിയില്‍, ഒപ്പം കടിച്ച പാമ്പും; അലറി വിളിച്ച് ഇറങ്ങിയോടി ജീവനക്കാര്‍

സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍:  പാമ്പു കടിയേറ്റ ഭാര്യയൊടൊപ്പം എത്തിയ ഭര്‍ത്താവിനെ കണ്ട് ആശുപത്രി അധികൃതര്‍ ഞെട്ടി. ഭാര്യയെ കടിച്ച പാമ്പ് ഏതെന്ന് അറിയാത്തത് കൊണ്ട്, തല്ലിക്കൊന്ന പാമ്പിനെ കവറിലിട്ടാണ് ഭര്‍ത്താവ് പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ എത്തിയത്. ജീവനുളള പാമ്പാണെന്ന് കരുതി ആശുപത്രി ജീവനക്കാര്‍ മുറവിളി കൂട്ടുകയും ഇറങ്ങി ഓടുകയും ചെയ്തു. തുടര്‍ന്ന് കാര്യം അറിഞ്ഞതോടെയാണ് ജീവനക്കാര്‍ക്ക് ആശ്വാസമായത്.

രാജസ്ഥാനിലെ ഉദയ്പൂരിലാണ് സംഭവം. ഉണ്ഡിത്താല്‍ ഗ്രാമത്തിലെ അംബാലാലാണ് പാമ്പു കടിയേറ്റ ഭാര്യയൊടൊപ്പം ആശുപത്രിയില്‍ എത്തിയത്. ചൊവ്വാഴ്ച രാത്രി ഉറങ്ങുന്ന സമയത്താണ് ഭാര്യയ്ക്ക് പാമ്പു കടിയേറ്റത്. കടിച്ച പാമ്പ് വിഷമുളളതാണോ എന്ന് അംബാലാലിന് തിരിച്ചറിയാന്‍ സാധിച്ചില്ല. അതിനാല്‍ പാമ്പിനെ തല്ലിക്കൊന്ന് കവറിലാക്കി, അതിനെയും കൊണ്ടാണ് അംബാലാല്‍ ആശുപത്രിയില്‍ എത്തിയത്.

ഏതു പാമ്പാണ് കടിച്ചതെന്ന് ജീവനക്കാര്‍ ചോദിച്ചു. എന്നാല്‍ പാമ്പ് ഏതാണെന്ന്് തിരിച്ചറിയാന്‍ കഴിയാത്ത സാഹചര്യത്തില്‍ പാമ്പിനെ സൂക്ഷിച്ചിരുന്ന കവര്‍ കാണിച്ചു. ഇതോടെ ജീവനക്കാര്‍ ഭയം കൊണ്ട് അലറി വിളിക്കുകയും കെട്ടിടത്തില്‍ നിന്ന് പുറത്തേയ്ക്ക് ഓടുകയും ചെയ്തു. പിന്നീടാണ് ചത്ത പാമ്പാണ് കവറില്‍ എന്ന് ജീവനക്കാര്‍ക്ക് മനസിലായത്. ഭാര്യയ്ക്ക് പ്രഥമ ശ്രുശ്രൂഷ നല്‍കി ഉദയ്പൂര്‍ ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി റഫര്‍ ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ