ദേശീയം

'ബലാത്സംഗത്തിന് ശേഷം ഭാരതീയ സ്ത്രീക്ക് ഉറങ്ങാന്‍ കഴിയില്ല'; പ്രതിക്ക് മുന്‍കൂര്‍ ജാമ്യം; വിചിത്ര നീരീക്ഷണവുമായി കര്‍ണാടക ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരൂ: ബലാത്സംഗക്കേസില്‍ പ്രതിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതിനിടെ വിചിത്രവാദവുമായി കര്‍ണാടക ഹൈക്കോടതി. ബലാത്സംഗത്തിന് ശേഷം ഉറങ്ങിപ്പോയെന്ന ഇരയുടെ അവകാശവാദം അംഗീകരിക്കാനാവില്ല. ഭാരതീയ സ്ത്രീകള്‍ക്ക് ബലാത്സംഗത്തിന് ഇരയായ ശേഷം ഇങ്ങനെ പ്രതികരിക്കാനാവില്ല. അവര്‍ക്ക് അനിയന്ത്രിതമായി ഉറങ്ങാനാവില്ലെന്നായിരുന്നു കോടതിയുടെ നീരീക്ഷണം. 

ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിതാണ് ബലാത്സംഗക്കേസില്‍ പ്രതി രാകേഷ് ബിയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതിനിടെ വിചിത്രമായ നീരീക്ഷണം നടത്തിയത്. ബാറിന്റെയും ഹൈക്കോടതി ബഞ്ചിന്റെയും അഭിപ്രായത്തില്‍ ബലാത്സംഗത്തിന് ശേഷം ഉറങ്ങിപ്പോയെന്ന വാദം അംഗീകരിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. ഭാരതീയ സ്ത്രീകള്‍ക്ക് ഒരിക്കലും ഇങ്ങനെ പ്രതികരിക്കാനാവില്ലെന്നും അദ്ദേഹം നിരീക്ഷിച്ചു. 

രാത്രി പതിനൊന്നുമണിക്ക് യുവതി എന്തിനാണ് ഇയാളുടെ ഓഫീസിലെത്തിയതെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ഹൈക്കോടതി ചോദിച്ചു. കുറ്റകൃത്യം നടന്ന ദിവസം ഇയാള്‍ക്കൊപ്പം മദ്യപിക്കുന്നതിനെ യുവതി എതിര്‍ത്തില്ലെന്നും കോടതി നീരിക്ഷിച്ചു. നിരവധി നിബന്ധനകളോടെയാണ് പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചത്. കോടതിയുടെ അനുമതിയോടുകൂടി മാത്രമെ പുറത്തേക്ക് പോകാന്‍ അനുവാദമുള്ളു. എല്ലാ മാസവും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ച പ്രതി പൊലീസ് സ്‌റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും കോടതി പറഞ്ഞു. 

ബലാത്സംഗത്തിനിരയായ യുവതി കഴിഞ്ഞ രണ്ട് വര്‍ഷമായി ഇയാളുടെ ജോലിക്കാരനായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം