ദേശീയം

ഉറക്ക ഗുളിക നല്‍കി 19കാരിയായ മകളെ പീഡിപ്പിച്ചു; ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍; അച്ഛന്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: സ്വന്തം മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് 40കാരനായ അച്ഛന്‍ അറസ്റ്റില്‍. ബംഗളൂരുവിന് സമീപം ഹരലൂരിലാണ് സംഭവം. ഉറക്ക ഗുളിക നല്‍കിയാണ് പിതാവ് 19കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പീഡനത്തിനിരയായതിന് പിന്നാലെ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു. പെണ്‍കുട്ടി നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

അച്ഛനും രണ്ടാനമ്മയ്ക്കുമൊപ്പമാണ് 19കാരി താമസിക്കുന്നത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. ചൊവ്വാഴ്ച രാത്രി ചുമയും ജലദോഷവുമുണ്ടെന്ന് 19കാരി പറഞ്ഞപ്പോള്‍ പിതാവ് കുട്ടിക്ക് ഉറക്ക ഗുളികകള്‍ നല്‍കി.

പിറ്റേന്ന് രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ തന്റെ അരികില്‍ ഉറങ്ങുന്ന അച്ഛനെയാണ് കുട്ടി കണ്ടത്. പീഡിപ്പിക്കപ്പെട്ടതായി മനസിലാക്കുകയും ചെയ്തു. കുട്ടി വിവരങ്ങള്‍ രണ്ടാനമ്മയോട് പറഞ്ഞെങ്കിലും അവര്‍ ഒരു പ്രതികരണവും ഇല്ലാതെ പെരുമാറി.

ഇതോടെയാണ് 19കാരി ജീവനൊടുക്കാന്‍ തീരുമാനിച്ചത്. ടോയ്‌ലറ്റ് വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന കെമിക്കല്‍ ദ്രാവകം കുടിച്ച് കുട്ടി ബെല്ലന്ദൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് ചെന്നാണ് പരാതി പറഞ്ഞത്. അതിനിടെ കുട്ടി സ്റ്റേഷനില്‍ കുഴഞ്ഞു വീണു. പിന്നാലെ പൊലീസുകാരാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കുട്ടി അപകട നില തരണം ചെയ്ത ശേഷം വിശദമായി കാര്യങ്ങള്‍ ചോദിച്ചറിയുമെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ രണ്ടാനമ്മയ്ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. അറസ്റ്റിലായ പിതാവിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്