ദേശീയം

വിശാഖപട്ടണത്ത് വീണ്ടും വിഷവാതക ചോര്‍ച്ച; രണ്ടുപേര്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് വീണ്ടും വിഷവാതക ചോര്‍ച്ച. ബെന്‍സിമിഡസോള്‍ ഗ്യാസ് ചോര്‍ച്ചയില്‍ രണ്ടുപേര്‍ മരിച്ചു. നാലുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പര്‍വാഡയിലെ സൈനര്‍ ലൈഫ് സയന്‍സ് ഫാര്‍മ കമ്പനിയിലാണ് അപകടം സംഭവിച്ചത്.

അപകടം നടന്ന സമയത്ത് ഇവിടെ മുപ്പതോളംപേര്‍ ജോലിക്കുണ്ടായിരുന്നു. അപകടത്തിന് പിന്നിലെ കാരണം എന്താണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല.

ഒരുമാസത്തിനിടെ രണ്ടാമത്തെ വിഷവാതക ദുരന്തമാണ് വിശാഖപട്ടണത്തില്‍ സംഭവിക്കുന്നത്. മെയ് ഏഴിന് ആര്‍ ആര്‍ വെങ്കടപുരത്തിലെ എല്‍ജി പോളിമര്‍ കെമിക്കല്‍ പ്ലാന്റില്‍ നടന്ന വിഷകവാതക ചോര്‍ച്ചയില്‍ 11പേര്‍ മരിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

എന്താണ് മഹിളാ സമ്മാന്‍ സേവിങ് സര്‍ട്ടിഫിക്കറ്റ്?, അറിയേണ്ടതെല്ലാം

കൊടുംചൂട് തുടരുന്നു, രണ്ടു ജില്ലകളില്‍ ഉഷ്ണ തരംഗ സാധ്യത; യെല്ലോ അലര്‍ട്ട്

എട മോനെ... 'കമ്മിന്‍സ് അണ്ണന്റെ' കരിങ്കാളി റീല്‍സ്! (വീഡിയോ)

സെല്‍ഫിയെടുക്കുമ്പോള്‍ നാണം വരുമെന്ന് രശ്മിക; എന്തൊരു സുന്ദരിയാണെന്ന് ആരാധകര്‍