ദേശീയം

രശ്മി താക്കറെ സാമ്‌ന ചീഫ് എഡിറ്റര്‍ ; മുഖപത്രത്തിന്റെ ചുമതല ഭാര്യയെ ഏല്‍പ്പിച്ച് ഉദ്ധവ്

സമകാലിക മലയാളം ഡെസ്ക്

മുംബൈ : ശിവസേന മുഖപത്രം സാമ്‌നയുടെ മുഖ്യപത്രാധിപരായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഭാര്യ രശ്മി താക്കറെയെ നിയമിച്ചു. ശിവസേന അധ്യക്ഷനും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെയാണ് രശ്മിയെ ചീഫ് എഡിറ്ററായി നിയമിച്ചത്. മുതിര്‍ന്ന ശിവസേന നേതാവ് സഞ്ജയ് റാവത്ത് എക്‌സിക്യൂട്ടീവ് എഡിറ്ററായി തുടരുമെന്നും ഉദ്ധവ് താക്കറെ അറിയിച്ചു. 

മുഖ്യമന്ത്രിയാകുന്നതിന് മുന്നോടിയായി 2019 നവംബറിലാണ് ഉദ്ധവ് താക്കറെ സാമ്‌ന പത്രാധിപ സ്ഥാനം ഉദ്ധവ് താക്കറെ രാജിവെച്ചത്. തുടര്‍ന്ന് സഞ്ജയ് റാവത്തായിരുന്നു താല്‍ക്കാലികമായി പത്രാധിപരായി പ്രവര്‍ത്തിച്ചിരുന്നത്. പാര്‍ട്ടി നയങ്ങളും നിലപാടുകളും ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ 1988 ജനുവരി 23 നാണ് ബാല്‍താക്കറെ സാമ്‌ന ആരംഭിച്ചത്. 

ശിവസേന തലവനായ ബാല്‍ താക്കറെയാണ് സാമ്‌നയുടെ ആദ്യ മുഖ്യപത്രാധിപര്‍. 2012 നവംബറില്‍ ബാല്‍ താക്കറെ മരിച്ചതോടെയാണ് ഉദ്ധവ് താക്കറെ സാമ്‌നയുടെ ചീഫ് എഡിറ്ററായി ചുമതലയേറ്റെടുക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്