ദേശീയം

‘എന്നെ താജ്മഹൽ കാണിച്ചതിന് നന്ദി, മറക്കാനാകാത്ത അനുഭവം‘; ഫോട്ടോഷോപ്പ് ചിത്രത്തിന് ഞെട്ടിക്കുന്ന മറുപടിയുമായി ഇവാൻക

സമകാലിക മലയാളം ഡെസ്ക്

മേരിക്കന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനൊപ്പം ഇന്ത്യൻ സന്ദർശനത്തിനെത്തിയപ്പോൾ മകൾ ഇവാൻകയും ഭർത്താവ് ജാറെദ് കഷ്നറും താ്ജമഹൽ സന്ദർശിച്ചിരുന്നു. ആ സമയത്ത് എടുത്ത തന്റെ ചിത്രങ്ങൾ ഫോട്ടോഷോപ്പ് ചെയ്ത് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത  ഗായകൻ ദിൽജിത്തിന് മറുപടിയുമായി ഇവാൻക ട്രംപ്.  

ഇവാൻകയെടുത്ത ചിത്രത്തിൽ ഫോട്ടോഷോപ്പിലൂടെ ദിൽജിത്ത് കയറിപറ്റുകയായിരുന്നു. ട്വിറ്ററിലൂടെ പങ്കുവച്ച ഈ ചിത്രത്തിനാണ് ഇവാൻക മറുപടിയുമായി എത്തിയത്.

‘താജ്മഹലിൽ കൊണ്ടുപോയില്ലെങ്കിൽ എന്റെ ജീവനെടുക്കുമെന്ന അവസ്ഥയായി. ഒടുവിൽ കൊണ്ടുപോയി. അല്ലാതെന്തു ചെയ്യാൻ ?’ എന്നായിരുന്നു ചിത്രം പങ്കുവച്ച് ദിൽജിത്ത് കുറിച്ചത്. എന്നാൽ  ‘എന്നെ താജ്മഹലിലേക്ക് കൊണ്ടു പോയതിന് നന്ദി, ദിൽജിത്ത്. അത് ഒരിക്കലും മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു’ എന്ന മറുപടിയിലൂടെ ഇവാൻക ദിൽജിത്തിനെയും സോഷ്യൽ ലോകത്തേയും ഞെട്ടിച്ചു കള‍ഞ്ഞു.

‘എന്റെ ദൈവമേ, നന്ദി ഇവാൻക ട്രംപ്. ഇത് ഫോട്ടോഷോപ്പല്ല എന്ന് എല്ലാവരോടും വിശദീകരിക്കുകയായിരുന്നു ഞാൻ. വീണ്ടും കാണാം’– എന്ന കുറിച്ച് ദിൽജിത്ത് തന്റെ സന്തോഷവും അദ്ഭുതവും രസകരമായി പങ്കുവച്ചു.

സമാനമായ ചില ഫോട്ടോഷോപ്പ് ചിത്രങ്ങൾ കൂടി ഇവാൻക ട്വിറ്ററിലൂടെ പങ്കുവച്ചു. ഇന്ത്യക്കാരുടെ ഊഷ്മളതയെ അഭിനന്ദിക്കുന്നതായും ഒരുപാട് പുതിയ സുഹൃത്തുക്കളെ ലഭിച്ചതായും ഇവാൻക ഈ ചിത്രങ്ങൾക്കൊപ്പം കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

ചീട്ടുകളിക്കിടെ വാക്കേറ്റവും സംഘര്‍ഷവും; കോട്ടയത്ത് യുവാവ് കുത്തേറ്റു മരിച്ചു

ചേട്ടാ... ചേട്ടന്‍റെ നോട്ടം, ഉഫ്; ടൊവിനോയുടെ 'നടികർ' ട്രെയിലർ എത്തി

പെരുമാറ്റച്ചട്ട ലംഘനം: ഇഷാന്‍ കിഷന് പിഴശിക്ഷ

കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് കൊലക്കേസ് പ്രതി, ഒരാൾ കസ്റ്റഡിയിൽ