ദേശീയം

ബം​ഗളൂരുവിലെ മസാജ് പാർലറുകളിൽ റെയ്ഡ്; അനാശാസ്യം കണ്ടെത്തി; പെൺകുട്ടികളെ രക്ഷപ്പെടുത്തി

സമകാലിക മലയാളം ഡെസ്ക്

ബം​ഗളൂരു: സ്പാകളുടെയും, മസാജ് പാര്‍ലറുകളുടെയും മറവില്‍ അനാശാസ്യം നടത്തിയ രണ്ട് പേർ അറസ്റ്റിൽ. ഇവര്‍ തടവിലാക്കിയിരുന്ന ആറ് പെണ്‍കുട്ടികളെയും പൊലീസ് രക്ഷിച്ചു. സ്പാ, മസാജ് പാർലറുകളിൽ സിറ്റി ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡിലാണ് രണ്ട് പേർ കുടുങ്ങിയത്. നടത്തിപ്പുകാരായെ രണ്ട് പേരെ അറസ്റ്റു ചെയ്തെങ്കിലും ഉടമ ഒളിവിലാണ്.

ബംഗളൂരു സിറ്റി ക്രൈംബാഞ്ചിന്‍റെ വിമെന്‍ പ്രൊട്ടക്ഷന്‍ വിങ്ങാണ് കോറമംഗല, എച്ച്എസ്ആര്‍ ലേയൗട്ട്, ബിടിഎം ലേയൗട്ട് എന്നിവിടങ്ങളിലെ മസാജ് പാര്‍ലറുകളിലും, സ്പാകളിലും പബ്ബുകളിലും മിന്നല്‍ പരിശോധന നടത്തിയത്. ഇവയുടെ മറവില്‍ അനാശ്യാസ കേന്ദ്രങ്ങള്‍ പ്രവർത്തിക്കുന്നുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

എച്ച് എസ് ആര്‍ ലേയൗട്ടിലെ സ്പായില്‍ നിന്ന് അനാശ്യാസ്യത്തിനായെത്തിച്ച ആറ് പെൺകുട്ടികളെ രക്ഷപ്പെടുത്തി. കഴിഞ്ഞ ഒരു മാസത്തിനിടെ ബംഗളൂരു നഗരത്തിന്‍റെ വിവിധയിടങ്ങളിലെ മസാജ് പാര്‍ലറുകളിലും, സ്പാകളിലും നിന്നായി ഇരുപതിലധികം പെണ്‍കുട്ടികളെ സിറ്റി ക്രൈം ബ്രാഞ്ച് രക്ഷപെടുത്തിയിരുന്നു. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

അമേഠിയില്‍ കോണ്‍ഗ്രസ് ഓഫീസിനുനേരെ ആക്രമണം; വാഹനങ്ങള്‍ തകര്‍ത്തു

സ്വര്‍ണവില വീണ്ടും കൂടി; 53,000ലേക്ക്

പാലക്കാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

4x400 മീറ്റര്‍ റിലേ: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഒളിംപിക്‌സ് യോഗ്യത നേടി