ദേശീയം

അധീര്‍ രഞ്ജന്‍ ചൗധരിയുടെ വീടിന് നേരെ ആക്രമണം; ജീവനക്കാരെ മര്‍ദ്ദിച്ചു, ഫയലുകള്‍ എടുത്തുകൊണ്ടുപോയി, അന്വേഷണം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ലോക്‌സഭ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയുടെ വീട്ടില്‍ ഒരു സംഘം ആളുകള്‍ അതിക്രമിച്ചു കയറി. വീട്ടില്‍ നിന്ന് ഫയലുകള്‍ എടുത്തുകൊണ്ടുപോയതായും ജീവനക്കാരെ മര്‍ദ്ദിച്ചതായും പരാതിയില്‍ പറയുന്നു. 

വൈകീട്ട് അഞ്ചരയോടെയാണ് അധീര്‍ രഞ്ജന്‍ ചൗധരിയുടെ ഡല്‍ഹിയിലെ വസതിയില്‍ നാലംഗ സംഘം അതിക്രമിച്ചു കയറിയത്. വീടിനോട് ചേര്‍ന്നുളള ഓഫീസിലെ ഫയലുകള്‍ എടുത്തുകൊണ്ടുപോകുകയും ജീവനക്കാരെ മര്‍ദ്ദിക്കുകയും ചെയ്തു. അധീര്‍ രജ്ഞന്‍ ചൗധരി എവിടെ എന്ന് ചോദിച്ചു കൊണ്ടായിരുന്നു ഇവര്‍ വീട്ടില്‍ അതിക്രമിച്ചു കയറിയതെന്ന് ജീവനക്കാര്‍ പറഞ്ഞതായി പൊലീസ് പറയുന്നു. ഈസമയത്ത് അധീര്‍ രഞ്ജന്‍ ചൗധരി വീട്ടില്‍ ഉണ്ടായിരുന്നില്ല.

ഇന്ന് ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് അധീര്‍ രഞ്ജന്‍ ചൗധരിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷാംഗങ്ങള്‍ ലോക്‌സഭയില്‍ പ്രതിഷേധിച്ചിരുന്നു. ഡല്‍ഹി കലാപത്തെ കുറിച്ച് ഉടന്‍ ചര്‍ച്ച നടത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഇതിലുളള പ്രതികാര നടപടിയാണോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ജീവനക്കാരുടെ പരാതിയില്‍ ഡല്‍ഹി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാര്‍ലമെന്റിലെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുമായി ബന്ധപ്പെട്ട ഫയലുകളാണ് സംഘം കൊണ്ടുപോയതെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ തലവന്‍ അധീര്‍ രഞ്ജന്‍ ചൗധരിയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കായിക മത്സരങ്ങൾ വേണ്ട; നിയന്ത്രണവുമായി സർക്കാർ

സ്പിന്നില്‍ കുരുങ്ങി ചെന്നൈ; അനായാസം ജയിച്ചു കയറി പഞ്ചാബ്

3 ജില്ലകളിൽ ഉഷ്ണ തരം​ഗം; ഇടി മിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ