ദേശീയം

ഡല്‍ഹി കലാപം: പൊലീസിനു നേരെ വെടിയുതിര്‍ത്ത ഷാരൂഖ് അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ കലാപത്തിന്റെ തുടക്കത്തില്‍ പൊലീസിന് നേരെ വെടിയുതിര്‍ത്ത ഷാരൂഖ് അറസ്റ്റില്‍. ഉത്തര്‍പ്രദേശില്‍നിന്നാണ് ഇയര്‍ അറസ്റ്റിലായതെന്ന് ഡല്‍ഹി പൊലീസ് ക്രൈം ബ്രാഞ്ച് അറിയിച്ചു.

ചുവന്ന ടീ ഷര്‍ട്ടു ധരിച്ച് ഒരാള്‍ പൊലീസിനു നേരെ വെടിയുതിര്‍ത്തത് വലിയ വാര്‍ത്തയായിരുന്നു. ഇയാളെ പിന്നീടു കണ്ടെത്താനായിരുന്നില്ല. യുപി സ്വദേശി ഷാരൂഖ് എന്ന മുപ്പത്തിമൂന്നുകാരന്‍ ആണ് ഇയാളെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇയാള്‍ക്കായി തിരച്ചില്‍ നടത്തി വരികയാണെന്നാണ് പൊലീസ് അറിയിച്ചത്. 

ജാഫാറാബാദില്‍ വച്ചാണ് ഇയാള്‍ പൊലീസിന് നേരെ വെടി വച്ചത്. നിരായുധനായ ഒരു പൊലീസ് ഓഫീസറോട് ഇയാള്‍ തോക്ക് ചൂണ്ടി പിന്മാറാന്‍ ആവശ്യപ്പെടുന്നതും റോഡിന് മറുവശത്തുള്ളവര്‍ക്ക് നേരെ ഇയാള്‍ വെടിയുതിര്‍ക്കുന്നതുമായ വീഡിയോയും പ്രചരിച്ചിരുന്നു.

ഷഹദാരാ നിവാസിയായ ഷാരൂഖ് കുടുംബത്തോടൊപ്പം ഒളിവില്‍ പോയെന്നാണ് പൊലീസ് പറഞ്ഞത്. ഇയാളുടെ പിതാവ് പ്രാദേശിക മയക്കുമരുന്ന് വില്‍പ്പനക്കാരനാണെന്നും നിരവധി കേസുകള്‍ ഇവരുടെ പേരിലുണ്ടെന്നും പൊലീസ് പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ