ദേശീയം

ഹോളി ആഘോഷങ്ങള്‍ ഒഴിവാക്കി ബിജെപി, സംസ്ഥാന പ്രസിഡന്റുമാര്‍ക്ക് നഡ്ഡയുടെ കത്ത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കൊറോണ വൈറസ് രാജ്യത്ത് പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ ഹോളി ആഘോഷങ്ങള്‍ ഒഴിവാക്കാന്‍ ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നഡ്ഡയുടെ നിര്‍ദേശം. ബിജെപി സംസ്ഥാന അധ്യക്ഷന്മാര്‍ക്ക് ജെ പി നഡ്ഡ ഇതുസംബന്ധിച്ച കത്ത് നല്‍കി. ഇത്തവണ ഹോളി ആഘോഷ പരിപാടികളില്‍ പങ്കെടുക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും തീരുമാനിച്ചിട്ടുണ്ട്.

രാജ്യത്ത് 28 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായാണ് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ അറിയിച്ചത്. രോഗബാധിതരില്‍ 17പേര്‍ ഇറ്റാലിയന്‍ ടൂറിസ്റ്റുകളാണെന്നും അദ്ദേഹം വാര്‍്ത്താസമ്മേളനത്തില്‍ പറഞ്ഞു. രാജ്യത്തെത്തുന്ന വിദേശികളെ സ്‌ക്രീനിങ് നടത്താനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. 

കൊറോണ വ്യാപനം തടയാന്‍ ജനക്കൂട്ടം ഒത്തുചേരുന്ന പരിപാടികള്‍ പരമാവധി ഒഴിവാക്കാന്‍ ലോകമെമ്പാടുമുളള വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത് കണക്കിലെടുത്താണ് ഹോളി ആഘോഷങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു