ദേശീയം

മുഖ്യമന്ത്രിയാകാനില്ല; ബിജെപിയുമായി കൂട്ടില്ലെന്നും രജനീകാന്ത്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ രൂപീകരിക്കുന്ന പാര്‍ട്ടിക്കു ഭൂരിപക്ഷം ലഭിച്ചാലും മുഖ്യമന്ത്രിയാകാനില്ലെന്ന് രജനീകാന്ത് പാര്‍ട്ടി ജില്ലാ സെക്രട്ടറിമാരുടെ യോഗത്തില്‍ വ്യക്തമാക്കിയതായി സൂചന. ജില്ലാ സെക്രട്ടറിമാരെ ഉദ്ധരിച്ചു ചില ദേശീയ മാധ്യമങ്ങളാണു ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. താന്‍ പാര്‍ട്ടി നേതാവായിരിക്കുമെന്നും മുഖ്യമന്ത്രിയാകാനില്ലെന്നും രജനി യോഗത്തില്‍ പറഞ്ഞു.

ബിജെപിയുമായി സഖ്യത്തിനു സാധ്യതയില്ലെന്നു രജനി ജില്ലാ സെക്രട്ടറിമാരെ അറിയിച്ചു. ഒറ്റയ്ക്കു തെരഞ്ഞെടുപ്പിനെ നേരിടുകയാണു ലക്ഷ്യം. സഖ്യം സംബന്ധിച്ച തീരുമാനം തനിക്കു വിട്ടു ബൂത്തു തലത്തില്‍ പാര്‍ട്ടിയെ കരുത്തുറ്റതാക്കുന്നതിനുള്ള പ്രവര്‍ത്തനവുമായി മുന്നോട്ടുപോകാനാണു ജില്ലാ സെക്രട്ടറിമാര്‍ക്കു രജനി നല്‍കിയ നിര്‍ദേശം. ഈ വര്‍ഷം മധ്യത്തോടെ രജനിയുടെ പാര്‍ട്ടി പ്രഖ്യാപനമുണ്ടാകുമെന്നാണു സൂചന. 

മറ്റു പാര്‍ട്ടികളില്‍ നിന്നു പ്രമുഖ നേതാക്കള്‍ തനിക്കൊപ്പം വരുമെന്ന സൂചനയും യോഗത്തില്‍ രജനീകാന്ത് നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി