ദേശീയം

താജ് മഹല്‍, റെഡ് ഫോര്‍ട്ട്, കുത്തബ് മിനാര്‍, അജന്ത... നാളെ എല്ലാ വനിതകള്‍ക്കും പ്രവേശനം സൗജന്യം

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് എട്ടിന് പുരാവസ്തു വകുപ്പിന് കീഴിലുള്ള എല്ലാ സ്ഥലങ്ങളും സ്ത്രീകള്‍ക്ക് സൗജന്യമായി കാണാം. ആഗ്രയിലെ താജ്മഹല്‍ ഉള്‍പ്പടെ സൗജന്യമായി കാണാനാണ് പുരാവസ്തു വകുപ്പ് സൗകര്യമൊരുക്കിയത്.

ഇത് സംബന്ധിച്ച് പുരാവസ്തുവകുപ്പ് ഉത്തരവിറക്കി. എട്ടാം തിയ്യതി രാജ്യത്തെ പുരാവസ്തുവകുപ്പിന് കീഴിലുളള സ്ഥലങ്ങളില്‍ സന്ദര്‍ശനത്തിനെത്തുന്ന വനിതകളില്‍ നിന്ന് ഫീസ് ഈടാക്കരുതെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ ഇറക്കിയ ഉത്തരവില്‍ പറയുന്നു. 

എല്ലാവര്‍ഷവും മാര്‍ച്ച് എട്ടിന് വനിതാദിനം ആഘോഷിക്കാറുണ്ടെങ്കിലും സ്ത്രീകളെ ദേവിയായി കണ്ട് ആരാധിക്കുന്നതാണ് ഇന്ത്യന്‍ സംസ്‌കാരമെന്നും അതാണ് രാജ്യത്തിന്റെ മഹത്വമെന്ന് കേന്ദ്ര സാംസ്‌കാരിക മന്ത്രി പ്രഹ്ലാദ് സിങ് പട്ടേല്‍ പറഞ്ഞു. ഈ വനിതാ ദിനത്തില്‍ പുരാവസ്തുവകുപ്പിന് കീഴിലുള്ള സ്ഥലങ്ങളിലും സ്ത്രീകള്‍ക്ക് സൗജന്യപ്രവേശനം അനുവദിച്ചാണ് ദേവിയെ ബഹുമാനിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

റെഡ് ഫോര്‍ട്ട്, കുത്തബ് മിനാര്‍, ഹുമയൂണിന്റെ ശവകുടീരം, താജ്മഹല്‍, കൊണാര്‍ക്കിലെ സൂര്യക്ഷേത്രം, മാമല്ലപുരം, അജന്ത, എല്ലോറ,ഖജുരാഹോ എന്നിവിടങ്ങളിലാണ് സത്രീകള്‍ക്ക് സൗജന്യ പ്രവേശനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്