ദേശീയം

ബന്ധുവിന്റെ ആരോഗ്യം നശിച്ചത് ദുര്‍മന്ത്രവാദം കാരണമെന്ന് സംശയം; 55 കാരനെ ഇരുമ്പുദണ്ഡിന് അടിച്ചു കൊന്നു, അയല്‍വാസികള്‍ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ 55കാരനെ അയല്‍വാസികള്‍ ചേര്‍ന്നു കൊലപ്പെടുത്തി. ഇരുമ്പുദണ്ഡ് ഉപയോഗിച്ച് അടിച്ചാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു.

മഹാരാഷ്ട്ര നാഗ്പൂരില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയാണ് സംഭവം. ബന്ധുവിന്റെ ആരോഗ്യസ്ഥിതി വഷളാവാന്‍ കാരണം അയല്‍വാസിയായ വിദ്യാധര്‍ രംഗരിയുടെ ദുര്‍മന്ത്രവാദമാണെന്ന് സംശയിച്ചാണ് നാലുപേര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. 55കാരനെ ഇരുമ്പുദണ്ഡ് ഉപയോഗിച്ച് അടിച്ച് പ്രതികള്‍ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

കൊലപാതക കുറ്റം ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ ചേര്‍ത്താണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. റിമാന്‍ഡ് ചെയ്ത പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

പാസഞ്ചർ വരേണ്ട പ്ലാറ്റ്‌ഫോമിൽ ചരക്ക് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് പോയി; ആശയക്കുഴപ്പത്തിലായി യാത്രക്കാർ

രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ജമ്മുകശ്‌മീരിൽ രണ്ടിടത്ത് ഭീകരാക്രമണം; വെടിവെപ്പിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെട്ടു, വിനോദ സഞ്ചാരികൾക്ക് ​ഗുരുതരപരിക്ക്

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ