ദേശീയം

3700 ട്രെയിനുകൾ ഓടില്ല; പാസഞ്ചർ, എക്സ്പ്രസ് വണ്ടികളെല്ലാം റദ്ദാക്കി റെയിൽവേ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ച ജനത കർഫ്യൂവിനോടനുബന്ധിച്ച് റെയിൽവേ 3700 ട്രെയിൻ സർവീസുകൾ റദ്ദാക്കി. പാസഞ്ചർ, എക്സ്പ്രസ് ട്രെയിനുകളാണ് റെയിൽവേ റദ്ദാക്കിയത്. ഇന്ന് അർധ രാത്രി മുതൽ നാളെ രാത്രി പത്ത് മണി വരെ പാസഞ്ചർ, എക്സ്പ്രസ് ട്രെയിനുകളൊന്നും സർവീസ് നടത്തില്ല. 

ജനത കര്‍ഫ്യൂവിനോട് സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായി സഹകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പൊതു ഗതാഗത സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കെഎസ്ആര്‍ടിസി, കൊച്ചി മെട്രോ എന്നിവ സര്‍വീസ് നടത്തില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

ജനത കര്‍ഫ്യൂ ദിവസം  വീട്ടിലിരിക്കുന്നവര്‍ വീടിന്റെ പരിസരങ്ങള്‍ വൃത്തിയാക്കണം. എന്നാല്‍ സഹായത്തിന് മറ്റാരേയും വിളിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കാസര്‍കോട് ആറ് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയില്‍ ഒരാഴ്ച അവധി പ്രഖ്യാപിച്ചു. ഒരാഴ്ച സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടച്ചിടും. ആരാധനാലയങ്ങള്‍ രണ്ടാഴ്ച അടച്ചിടണം. ക്ലബുകളും അടയ്ക്കണം. കടകള്‍ രാവിലെ 11 മുതല്‍ അഞ്ചുവരെ മാത്രമേ തുറക്കാന്‍ പാടുള്ളുവെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. 

കോവിഡ് ബാധിതന്‍ വലിയ തോതില്‍ സമൂഹത്തില്‍ യായ്ത ചെയ്തിട്ടുണ്ട്. വിവാഹങ്ങള്‍, ഫുട്‌ബോള്‍ മത്സരം, സ്വകാര്യ ചടങ്ങുകള്‍ എന്നിവയില്‍ ഇയാള്‍ പങ്കെടുത്തു. രണ്ട് എംഎല്‍എമാര്‍ നിരീക്ഷണത്തിലാണ്. ഇയാള്‍ ഒരാളെ ഷേക് ഹാന്റ് ചെയ്തു, മറ്റൊരു എംഎല്‍എയെ കെട്ടിപ്പിടിച്ചു. ഇതേത്തുടര്‍ന്ന് ഇവരിപ്പോള്‍ നിരീക്ഷണത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപോലെ നോട്ടുകൂമ്പാരം! ; ഝാര്‍ഖണ്ഡ് മന്ത്രിയുടെ സഹായിയുടെ വീട്ടില്‍ നിന്നും ഇഡി 25 കോടി പിടിച്ചെടുത്തു ( വീഡിയോ)

'15ാം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടവളാണ്; എന്റെ ഭാര്യയുടെ ദുഃഖത്തേപ്പോലും പരിഹസിച്ചവര്ക്ക് നന്ദി': കുറിപ്പുമായി മനോജ് കെ ജയൻ

ആദ്യം നല്‍കുന്ന തുക ഇരട്ടിയാക്കി നല്‍കും, പണം ഇരട്ടിപ്പ് തട്ടിപ്പില്‍ വീഴല്ലേ...!; മുന്നറിയിപ്പുമായി കേരള പൊലീസ്

അമേഠിയില്‍ കോണ്‍ഗ്രസ് ഓഫീസിനുനേരെ ആക്രമണം; വാഹനങ്ങള്‍ തകര്‍ത്തു

സ്വര്‍ണവില വീണ്ടും കൂടി; 53,000ലേക്ക്