ദേശീയം

മുന്‍ കേന്ദ്ര മന്ത്രി ബേനി പ്രസാദ് വര്‍മ അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: മുന്‍ കേന്ദ്ര മന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ ബേനി പ്രസാദ് വര്‍മ അന്തരിച്ചു. അദ്ദേഹത്തിന് 79 വയസായിരുന്നു. 

1996-98ല്‍ ദേവഗൗഡ പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ആ മന്ത്രിസഭയില്‍ വാര്‍ത്ത വിനിമയ മന്ത്രിയായിരുന്നു ബേനി പ്രസാദ്. പിന്നീട് മന്‍മോഹന്‍ സിങ് സര്‍ക്കാരിലും അദ്ദേഹം മന്ത്രിയായിരുന്നു. ഉത്തര്‍പ്രദേശ് സര്‍ക്കാരിലും വിവിധ സമയങ്ങളില്‍ അദ്ദേഹം മന്ത്രിയായിരുന്നു. രാജ്യസഭാ എംപിയായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 

സമാജ്‌വാദി പാര്‍ട്ടി അംഗമായിരുന്ന അദ്ദേഹം പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. 2016ല്‍ വീണ്ടും അദ്ദേഹം സമാജ്‌വാദി പാര്‍ട്ടി അംഗമായി തിരിച്ചെത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ