ദേശീയം

കോവിഡ് പ്രതിരോധത്തിന് 500 കോടി ധനസഹായം പ്രഖ്യാപിച്ച് ടാറ്റ 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിക്കാന്‍ 500 കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ച് ടാറ്റാ ട്രസ്റ്റ്. കോവിഡ് ദുരിതത്തില്‍ അകപ്പെട്ടവരെ സഹായിക്കാന്‍ പണം വിനിയോഗിക്കുമെന്ന് ടാറ്റാ ട്രസ്റ്റ് വ്യക്തമാക്കി.

ആരോഗ്യമേഖലയ്ക്കാണ് പണം നീക്കിവെയ്ക്കുന്നത്. കോവിഡ് രോഗസാധ്യതയില്‍ നിന്ന് ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സംരക്ഷണം നല്‍കാന്‍ ആവശ്യമായ സുരക്ഷാ സന്നാഹങ്ങള്‍ ഒരുക്കുന്നതിന് പണം വിനിയോഗിക്കും. കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ശ്വസനോപകരണങ്ങള്‍ വാങ്ങുന്നതിനും പരിശോധന കിറ്റുകള്‍ കൂടുതലായി ലഭ്യമാക്കുന്നതിനും പണം വിനിയോഗിക്കുമെന്ന് ടാറ്റാ ട്രസ്റ്റ് അറിയിച്ചു.

ആരോഗ്യപ്രവര്‍ത്തകരെയും പൊതുജനങ്ങളെയും ബോധവത്കരിക്കുന്നതിനും തുക ചെലവഴിക്കും. രാജ്യം അതിനിര്‍ണായക ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ചെയര്‍മാന്‍ രത്തന്‍ ടാറ്റ പറഞ്ഞു. ഓരോ മണിക്കൂറും വിലപ്പെട്ടതാണ്. മനുഷ്യരാശിയുടെ നിലനില്‍പ്പ് തന്നെ വെല്ലുവിളി നേരിടുന്ന പശ്ചാത്തലത്തില്‍ അടിയന്തരമായി വിഭവങ്ങള്‍ ഒരുക്കേണ്ടതുണ്ട്. ഇത് കണക്കിലെടുത്താണ് ടാറ്റ ട്രസ്റ്റിന്റെ തീരുമാനമെന്ന് രത്തന്‍ ടാറ്റ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്