ദേശീയം

'പൊതുസ്ഥലത്തു പോയി തുമ്മി വൈറസ് പരത്തൂ'; ആഹ്വാനവുമായി ഇൻഫോസിസ്  ജീവനക്കാരൻ; പണിപോയി

സമകാലിക മലയാളം ഡെസ്ക്

ബാം​ഗളൂർ; ലോകം കൊറോണ ഭീതിയിൽ കഴിയുമ്പോൾ വൈറസ് പടർത്താൻ അഹ്വാനം ചെയ്ത് ഇൻഫോസിസ് ജീവനക്കാരൻ. സോഷ്യൽ മീഡിയയിലൂടെയായിരുന്നു അയാളുടെ അഹ്വാനം. തുടർന്ന് ഇ​ൻ​ഫോ​സി​സ് ജീ​വ​ന​ക്കാ​ര​നാ​യ മു​ജീ​ബ് മു​ഹ​മ്മ​ദ് (25) ബാം​ഗളൂരിൽ അറസ്റ്റിലായി. ഇയാളെ ഇൻഫോസിസ് പുറത്താക്കുകയും ചെയ്തു. ‌‌‌

'കൈ​കോ​ർ​ക്കാം. പൊ​തു​സ്ഥ​ല​ത്തു ചെ​ന്നു തു​മ്മാം. വൈ​റ​സ് പ​ട​ർ​ത്താം' - എന്നാണ് മുജീബ് ഫേയ്സ്ബുക്കിൽ കുറിച്ചത്. പോസ്റ്റിട്ടതിന് പിന്നാലെ മുജീബിനെതിരേ രൂക്ഷ വിമർശനവുമായി നിരവധിപേർ രം​ഗത്തെത്തി. തുടർന്നാണ് ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. ‌‌‌

മു​ജീ​ബി​ന്‍റെ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലെ കു​റി​പ്പ് ഇ​ൻ‌​ഫോ​സി​സി​ന്‍റെ പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​നും സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യ്ക്കും എ​തി​രാ​ണ്. ഇ​ൻ​ഫോ​സി​സി​ന് അ​ത്ത​രം പ്ര​വൃ​ത്തി​ക​ളോ​ട് സ​ഹി​ഷ്ണു​ത​യി​ല്ലാ​ത്ത ന​യ​മാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്. അ​ത​നു​സ​രി​ച്ചാണ് മു​ജീ​ബി​നെതിരെ നടപടിയെടുത്തതെന്ന് കമ്പനി അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി

രോഹിത് വെമുല ദലിതനല്ല, യഥാര്‍ഥ ജാതി പുറത്തറിയുമെന്ന് ഭയന്നിരുന്നു; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്

രാഹുല്‍ റായ്ബറേലിയില്‍ മത്സരിക്കുന്നത് ഇടതുപക്ഷം സ്വാഗതം ചെയ്യണം; ഉപതെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കൂടും: കുഞ്ഞാലിക്കുട്ടി

ഒന്നാം സ്ഥാനം പോയി; ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി, തലപ്പത്ത് ഓസ്‌ട്രേലിയ